രാഹുൽ ദ്രാവിഡ്
കൊല്‍ക്കത്ത: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്തായതിനെത്തുടര്‍ന്നാണ് സാഹ ദ്രാവിഡിനെയും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെയും വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഇനി ടീമിലേക്ക് പരിഗണിക്കില്ലെന്നും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനുള്ള സമയമായെന്നുവെന്നും ദ്രാവിഡ് പറഞ്ഞതായി സാഹ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് ദ്രാവിഡ് നല്‍കിയിരിക്കുന്നത്.
' വൃദ്ധിമാന്‍ സാഹ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. അതില്‍ അദ്ദേഹത്തോട് എനിക്ക് തികഞ്ഞ ബഹുമാനമുണ്ട്. അതുകൊണ്ടാണ് സാഹയ്ക്ക് മുന്നില്‍ ഞാന്‍ മനസ്സുതുറന്നത്. ടീമില്‍ നിന്ന് പുറത്താവുന്ന വിവരം അദ്ദേഹം മാധ്യമങ്ങളിലൂടെ അറിയരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സാഹയുടെ തുറന്നുപറച്ചിലില്‍ എനിക്ക് വിഷമമില്ല'- ദ്രാവിഡ് പറഞ്ഞു.
താരങ്ങളുമായി സ്ഥിരമായി സംസാരിക്കാറുണ്ടെന്നും താന്‍ പറയുന്ന എല്ലാ കാര്യങ്ങളും ആരും ഇരുകൈയ്യും നീട്ടി സ്വീകരിക്കാറില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
' ഒരു പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്താല്‍ പുറത്തിരിക്കുന്ന താരങ്ങളുമായി ഞാന്‍ സംസാരിക്കാറുണ്ട്. അവരെ കളിപ്പിക്കാത്തതിന്റെ കാര്യം വിശദമാക്കാനും ശ്രമിക്കാറുണ്ട്. ചില കളിക്കാര്‍ക്ക് അതില്‍ വിഷമമുണ്ടാകും. അത് സ്വാഭാവികം. പക്ഷേ ഞാന്‍ ആ ശൈലി തന്നെയാണ് പിന്തുടരുന്നത്'- ദ്രാവിഡ് വ്യക്തമാക്കി.
ഈ വര്‍ഷം ഇന്ത്യയ്ക്ക് കളിക്കാനുള്ളത് ആകെ മൂന്ന് ടെസ്റ്റ് പരമ്പരകളാണെന്നും ഋഷഭ് പന്ത് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ആയതിനാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി യുവതാരത്തെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ദ്രാവിഡ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് സാഹയെ പുറത്തിരുത്തിയത്.
ദ്രാവിഡിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
Not Hurt By Wriddhiman Saha's Comments, He Deserved Honesty And Clarity Says Rahul Dravid
Content Highlights: wriddhiman saha, rahul dravid, saha, bcci, ganguly
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..