സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യാന്‍ ഒന്‍പത് പേര്‍, വേറിട്ട പരീക്ഷണവുമായി നോര്‍വേ ക്രിക്കറ്റ് ടീം


Photo: Screen grab | www.instagram.com/foxcricket

കാര്‍ട്ടാമ: ക്രിക്കറ്റ് കളിക്കുമ്പോള്‍ ബൗളറുടെ നിര്‍ദേശപ്രകാരം പലതരത്തിലുള്ള മാറ്റങ്ങളും ഫീല്‍ഡിങ് ടീം വരുത്താറുണ്ട്. ചില മത്സരങ്ങളില്‍ ഇത്തരം തീരുമാനങ്ങള്‍ നിര്‍ണായകമാകാറുമുണ്ട്. എന്നാല്‍ സ്ലിപ്പില്‍ ഒന്‍പത് ഫീല്‍ഡര്‍മാരെ അണിനിരത്താനുള്ള ചങ്കൂറ്റം ഏതെങ്കിലും നായകനോ ബൗളര്‍ക്കോ ഉണ്ടാകുമോ? അത്തരത്തിലൊരു വേറിട്ട ഫീല്‍ഡിങ്ങിന് വേദിയായിരിക്കുകയാണ് നോര്‍വേ-റൊമാനിയ മത്സരം.

യൂറോപ്യന്‍ ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്റിലെ നോര്‍വേ-റൊമാനിയ മത്സരത്തിനിടെയാണ് ഈ അപൂര്‍വ ഫീല്‍ഡിങ് പിറന്നത്. സ്‌കോട്‌ലന്‍ഡ് ടീമാണ് ഒന്‍പത് താരങ്ങളെ സ്ലിപ്പില്‍ നിര്‍ത്തിയത്. ബൗളര്‍ ഖമര്‍ മുഷ്താഖാണ് ഫീല്‍ഡര്‍മാരെ സ്ലിപ്പില്‍ നിര്‍ത്തിയത്. ഈ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലാകുകയും ചെയ്തു.

മത്സരത്തില്‍ നോര്‍വേ റൊമാനിയയെ കീഴടക്കി. 10 ഓവര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നോര്‍വേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ റൊമാനിയയ്ക്ക് 54 റണ്‍സ് മാത്രമാണ് നേടാനായത്.

Content Highlights: cricket news, funny cricket , norway cricket, norway vs romania, mine fielders in slip, cricket news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented