Photo: twitter.com|T10League
അബുദാബി: അബുദാബി ടി 10 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നോര്‍ത്തേണ്‍ വാരിയേഴ്സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഡല്‍ഹി ബുള്‍സിനെ എട്ടുവിക്കറ്റിന് തകര്‍ത്താണ് ടീം കിരീടം നേടിയത്. ഇത് രണ്ടാം തവണയാണ് ടീം ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്.
ടോസ് നേടി ബൗളിങ് തിരെഞ്ഞെടുത്ത നോര്‍ത്തേണ്‍ വാരിയേഴ്സ് നായകന് നിക്കോളാസ് പൂരന് ഫീല്‍ഡിങ് തെരെഞ്ഞെടുക്കയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ബുള്‍സ് നിശ്ചിത പത്തോവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തു. 21 റണ്‍സെടുത്ത നബി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. വാരിയേഴ്സിനായി തീക്ഷണ മൂന്നുവിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വാരിയേഴ്സ് രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 8.2 ഓവറില്‍ വിജയത്തിലെത്തി. 27 റണ്‍സെടുത്ത വസീം മുഹമ്മദ് ടീമിന്റെ ടോപ് സ്കോററായി.
Content Highlights:Northern Warriors beats Delhi Bulls to clinch title in Abu Dhabi T10 final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..