പന്ത് എറിയുംമുമ്പ് പാതിവഴി പിന്നിട്ട നോൺ സ്ട്രൈക്കർ | Photo: twitter
മാഡ്രിഡ്: ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന്റെ ഐപിഎല്ലിലെ മങ്കാദിങ് ക്രിക്കറ്റ് ആരാധകര്‍ ആരും മറന്നിട്ടുണ്ടാക്കില്ല. അന്നു പന്ത് എറിയുംമുമ്പ് ക്രീസ് വിട്ടിറങ്ങിയ നോണ്‍ സ്ട്രൈക്കറെ അശ്വിന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സ്പിന്നര്‍ക്കെതിരേ നിരവധി വിമര്ശനവുമയര്ന്നു. എന്നാല്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ ബാറ്റര്‍മാരെ നിയന്ത്രിക്കാന്‍ എംസിസി കഴിഞ്ഞ ദിവസം മങ്കാദിങ് നിമയവിധേയമാക്കി. ഇത് ഇപ്പോഴും ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ചാ വിഷയമാണ്.
എന്നാല്‍ ഇതിനിടെ ബൗളര്‍ പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങി പിച്ചിന്റെ പാതിവഴി പിന്നിട്ട നോണ്‍ സ്ട്രൈക്കറുടെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. യൂറോപ്യന്‍ ക്രിക്കറ്റ് ലീഗിനിടേയാണ് സംഭവം. എന്നാല്‍ ബൗളര്‍ മങ്കാദിങ്ങിന് മുതിര്‍ന്നില്ല. പകരം പന്ത് എറിയാതെ തിരിച്ചുനടന്ന് സംഭവം അമ്പയറുടെ ശ്രദ്ധയില്‍പെടുത്തി.
പഞ്ചാബ് ലയണ്‍സ് നികോഷ്യ-പാക് ഐ കെയര്‍ ബദലോണ മത്സരത്തിനിടേയാണ് രസകരമായ സംഭവമുണ്ടായത്. മത്സരത്തില്‍ നികോഷ്യ ഇന്നിങ്സിലെ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് നോണ്‍ സ്ട്രൈക്കര്‍ ഏറെ ദൂരം മുന്നോട്ടു പോയത്. ഇതോടെ ബദലോണ താരം അതീഫ് മുഹമ്മദ്് പന്തെറിയാതെ മടങ്ങി.
മത്സരത്തില്‍ നികോഷ്യയെ ബദലോണ പരാജയപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത നികോഷ്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 81 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ബദലോണ 13 പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തി. ബലദോണയ്ക്കായി മുഹമ്മദ് ബാബര്‍ 20 പന്തില്‍ 42 റണ്‍സെടുത്തു.
Content Highlights: Non-striker runs halfway down the pitch before the ball is delivered in an ECL match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..