മുംബൈ: തന്റെ സമകാലികരായ കളിക്കാരെ ഉള്‍പ്പെടുത്തി ഹര്‍ഭജന്‍ സിങ് പ്രഖ്യാപിച്ച ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ സൗരവ് ഗാംഗുലിക്കും അനില്‍ കുംബ്ലെയ്ക്കും സ്ഥാനമില്ല.
മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം കണ്ടെത്തിയ ടീമില്‍ റിക്കി പോണ്ടിങ്ങാണ് ക്യാപ്റ്റന്‍. ഷെയ്ന്‍ വോണാണ് ടീമിലെ ഏകസ്പിന്നര്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദ്ര സെവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ടീമിലെ ഇന്ത്യക്കാര്‍. സെവാഗിനൊപ്പം മാത്യു ഹെയ്ഡനാണ് ടീമിന്റെ ഓപ്പണര്‍. ജാക്വസ് കാലിസ്, കുമാര്‍ സംഗക്കാര, ഷോണ്‍ പൊള്ളോക്ക, വാസിം അക്രം, ഗ്ലെന്‍ മക്ഗ്രാത്ത് എന്നിവരാണ് ടീമിലെ മറ്റു അംഗങ്ങള്‍.

ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും കളിച്ച ഹര്‍ഭജന്‍ 2015-ലാണ് അവസാന ടെസ്റ്റ് കളിച്ചത്.


Content Highlights: no space for Ganguly and Kumble in Harbhajan Singh's all-time Test XI