ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും ഈയടുത്തകാലത്തൊന്നും വിരമിക്കില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. നിലവില്‍ 41 വയസ്സുള്ള ഗെയ്ല്‍ 45 വയസ്സുവരെ കളിക്കളത്തില്‍ തുടരുമെന്ന് വ്യക്തമാക്കി.
അള്‍ട്ടിമേറ്റ് ക്രിക്കറ്റ് ചലഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ' നിലവില്‍ വിരമിക്കാന്‍ പദ്ധതിയില്ല. എനിക്ക് ഇനി അഞ്ച് വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ സാധിക്കും. വരുന്ന രണ്ട് ലോകകപ്പുകളിലും കളിക്കണമെന്നാണ് എന്റെ ആഗ്രഹം''-ഗെയ്ല്‍ പറഞ്ഞു
ഈ വര്‍ഷം ഇന്ത്യയില്‍ വെച്ചു നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലും 2022-ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിലും കളിക്കണമെന്നാണ് ഗെയ്‌ലിന്റെ ആഗ്രഹം. ഐ.പി.എല്ലിലും കരീബിയന്‍ ക്രിക്കറ്റ് ലീഗിലുമെല്ലാം സജീവമായി കളിക്കുന്ന താരമാണ് ഗെയ്ല്‍.
Content Highlights: No retirement plan as of now, two World Cups to go says Chris Gayle