ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ടൂര്‍ണമെന്റുകളിലൊന്നായ രഞ്ജി ട്രോഫി ഇത്തവണ നടത്തേണ്ട എന്ന തീരുമാനം കൈക്കൊണ്ട് ബി.സി.സി.ഐ. കഴിഞ്ഞ 87 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് രഞ്ജി ട്രോഫി നടക്കാത്ത നടക്കാത്ത അവസ്ഥയുണ്ടാകുന്നത്.

രഞ്ജി ട്രോഫിയ്ക്ക് പകരം വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റുമായി മുന്നോട്ട് പോകുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. അതോടൊപ്പം അണ്ടര്‍ 19 വിനോദ് മങ്കാദ് ട്രോഫിയും ദേശീയ വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പും നടത്തും.

കോവിഡ് പ്രശ്‌നങ്ങള്‍ മൂലമാണ് രഞ്ജി ട്രോഫി ഇത്തവണ നടത്താത്തത്. രണ്ട് ഘട്ടങ്ങളായി നടത്തുക എന്നതുമാത്രമാണ് ബി.സി.സി.ഐയ്ക്ക് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇതിന് കൂടുതല്‍ ചെലവ് വഹിക്കേണ്ടിവരും. അതിനാലാണ് രഞ്ജി ട്രോഫി നടത്താത്തതെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

വിജയ് ഹസാരെ ട്രോഫി അടുത്ത മാസം ആരംഭിക്കും. സയെദ് മുഷ്താഖ് അലി ട്രോഫി വിജയകരമായി നടത്തിയതിന്റെ പശ്ചാത്തലത്തില്‍ അതേ രീതിയില്‍ തന്നെയാകും മറ്റു  ടൂര്‍ണമെന്റുകള്‍ നടത്തുക.

Content Highlights: No Ranji Trophy For First Time In 87 Years, BCCI To Host Vijay Hazare Trophy