ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബി.സി.ബി) കരാര്‍ പട്ടികയില്‍ നിന്ന് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസയും പുറത്ത്.

വര്‍ഷങ്ങളായി ബംഗ്ലാദേശ് ക്രിക്കറ്റിന്റെ നെടുംതൂണുകളായിരുന്ന താരങ്ങളാണ് പുറത്തായിരിക്കുന്നത്. തിങ്കളാഴ്ച ബി.സി.ബി പുറത്തിറക്കിയ 16 കളിക്കാര്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഇരുവരുമില്ല.

ഇരുവരെയും കൂടാതെ ഇമ്രുള്‍ കയെസ്, അബു ഹൈദര്‍ റോണി, സെയ്ദ് ഖാലിദ് അഹമ്മദ്, റുബെല്‍ ഹുസൈന്‍, ഷാദ്മാന്‍ ഇസ്ലാം എന്നിവരും പട്ടികയിലില്ല. 

ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നതിന്റെ ഭാഗമായാണ് മൊര്‍ത്താസയെ ഒഴിവാക്കിയതെന്നാണ് സൂചന. ദിവസങ്ങള്‍ക്കു മുമ്പ് താരം ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് വിലക്ക് ലഭിച്ചതാണ് ഷാക്കിബിന് തിരിച്ചടിയായത്.

നിശ്ചിത ഓവര്‍ മത്സരങ്ങളിലും ടെസ്റ്റിലും കരാര്‍ വ്യത്യസ്തമാണ്. തമീം ഇഖ്ബാല്‍, ലിറ്റന്‍ ദാസ്, നസ്മുള്‍ ഹുസൈന്‍, മുഷ്ഫിഖുര്‍ റഹീം, മുഹമ്മദ് മിഥുന്‍, തൈജുള്‍ ഇസ്ലാം, മെഹ്ദി ഹസ്സന്‍ എന്നിവര്‍ മാത്രമാണ് രണ്ട് പട്ടികയിലും ഉള്‍പ്പെട്ടവര്‍.

Content Highlights: No place for Shakib-Al-Hasan and Mashrafe Mortaza out from BCB contracted