ഗയാന: ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്.

ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കിയാണ് വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 

രണ്ടു മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ഓഗസ്റ്റ് 22-ന് ആന്റിഗ്വയില്‍ തുടക്കമാകും. നേരത്തെ ലോകകപ്പോടെ വിരമിക്കുമെന്ന് പറഞ്ഞിരുന്ന ഗെയ്ല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയിലെ ഒരു ടെസ്റ്റിലെങ്കിലും കളിച്ച ശേഷം വിരമിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഗെയ്‌ലിന് അവസരം നല്‍കേണ്ടെന്ന തീരുമാനമാണ് സെലക്ഷന്‍ കമ്മിറ്റി കൈക്കൊണ്ടത്. 

No Chris Gayle West Indies announced team for Test series vs India

26-കാരനായ ഓഫ് സ്പിന്നര്‍ റഖീം കോണ്‍വാളാണ് ടീമിലെ പുതുമുഖം. വിന്‍ഡീസ് എ ടീമിനായി പുറത്തെടുത്ത പ്രകടനമാണ് കോണ്‍വാളിന് ടെസ്റ്റ് ടീമിലേക്കുള്ള വഴിയൊരുക്കിയത്. 2014-ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കോണ്‍വാള്‍ 55 മത്സരങ്ങളില്‍ നിന്ന് 260 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറിയും അടക്കം 2224 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

വിന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ഡാരെന്‍ ബ്രാവോ, ഷമറ ബ്രൂക്സ്, ജോണ്‍ കാംബെല്‍, റോസ്റ്റണ്‍ ചെയ്‌സ്, റഖീം കോണ്‍വാള്‍, ഷെയ്ന്‍ ഡോര്‍വിച്ച്, ഷാനന്‍ ഗബ്രിയേല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ഷായ് ഹോപ്പ്, കീമോ പോള്‍, കെമാര്‍ റോച്ച്.

Content Highlights: No Chris Gayle West Indies announced team for Test series vs India