ഒരൊറ്റ ബാറ്റ്‌സ്മാനും ഒരു റണ്‍ പോലും എടുത്തില്ല; ടീം തോറ്റത് 754 റണ്‍സിന്!


മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത വിവേകാനന്ദ സ്‌കൂള്‍ 39 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 761 റണ്‍സെടുത്തു

മുംബൈ: ഏഴു റണ്‍സിന് പുറത്താവുക, എന്നിട്ട് 754 റണ്‍സിന് തോല്‍ക്കുക. മുംബൈ സ്‌കൂള്‍ ക്രിക്കറ്റിലാണ് ചരിത്രത്തില്‍ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത മത്സരം നടന്നത്. ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ട് നോക്കൗട്ടില്‍ സ്വാമി വിവേകാനന്ദ സ്‌കൂളിനെതിരേയാണ് ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ സ്‌കൂള്‍ അന്ധേരി നാണംകെട്ടത്.

മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത വിവേകാനന്ദ സ്‌കൂള്‍ 39 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 761 റണ്‍സെടുത്തു. 134 പന്തില്‍ 338 റണ്‍സെടുത്ത മീഠ് മയേക്കറാണ് വിവേകാനന്ദ സ്‌കൂളിന്റെ ടോപ് സ്‌കോറര്‍.

നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കാത്തതിന് അന്ധേരി സ്‌കൂളിന് 156 റണ്‍സ് പിഴയിടുകയും ചെയ്തിരുന്നു. ഇത് ഉള്‍പ്പെടുത്തിയാണ് 761 റണ്‍സ്. 45 ഓവര്‍ മത്സരത്തില്‍ അന്ധേരി സ്‌കൂള്‍ 39 ഓവര്‍ മാത്രമാണ് എറിഞ്ഞത്. ഈ പിഴചുമത്തലില്‍ പ്രതിഷേധിച്ച് ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ സ്‌കൂള്‍ ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് മടങ്ങിയതാവാനും മതി.

മറുപടി ബാറ്റിങ്ങില്‍ അന്ധേരി സ്‌കൂളിന്റെ പത്ത് ബാറ്റ്സ്മാന്‍മാരും പൂജ്യത്തിന് പുറത്തായി. ആകെ കിട്ടിയ ഏഴ് റണ്‍സും എക്സ്ട്രാസില്‍ നിന്ന്. ആറ് വൈഡും ഒരു ബൈ റണ്‍സും. വിവേകാനന്ദ സ്‌കൂളിനായി അലോക് പട്ടേല്‍ ആറു വിക്കറ്റെടുത്തു. വരദ് വാസെയ്ക്കാണ് രണ്ടു വിക്കറ്റ്. ബാക്കി രണ്ടുപേര്‍ റണ്ണൗട്ടായി.

Content Highlights: No batsman scores a run, team loses Harris Shield match by 754 runs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented