അബുദാബി: അബുദാബി ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് നോര്‍ത്തേണ്‍ വാരിയേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ നിക്കോളാസ് പൂരന്‍. 26 പന്തുകളില്‍നിന്നു 89 റണ്‍സാണ് താരം അടിച്ചെടുത്തത്.

12 സിക്‌സുകളും മൂന്ന് ബൗണ്ടറികളും പൂരന്റെ ബാറ്റില്‍ നിന്നും പിറന്നു. പൂരന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ നോര്‍ത്തേണ്‍ വാരിയേഴ്‌സ് 10 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് എടുത്തത്. ബംഗ്ലാ ടൈഗേഴ്‌സിനെതിരെയാണ് വെടിക്കെട്ട് പ്രകടനം നടന്നത്. മത്സരത്തില്‍  ടൈഗേഴ്‌സിനെ 30 റണ്‍സിന് വാരിയേഴ്‌സ് കീഴടക്കി. ഷെയ്ഖ് സയെദ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടന്നത്. 

163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാ ടൈഗേഴ്‌സിന് മറുപടി ബാറ്റിങ്ങില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ആന്‍ഡ്രെ ഫ്‌ലെച്ചര്‍ 53 റണ്‍സെടുത്തു.

പൂരന്റെ ബാറ്റിങ് പ്രകടനം കാണാം...

Content Highlights: Nicholas Pooran Smashes 89 Off 26 Balls As Northern Warriors Beat Bangla Tigers By 30 Runs