ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് തോല്‍വി, സഞ്ജു നേടിയത് 38 റൺസ്


പ്രതീകാത്മക ചിത്രം | Photo-PTI

ഓക്​ലൻഡ്: ന്യൂസീലന്‍ഡിന് എതിരായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ തോല്‍വി. ടോം ലാഥത്തിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യ ഉയർത്തിയ 307 റൺസ് വിജയലക്ഷ്യം ന്യൂസീലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഏഴുവിക്കറ്റിന് 306 റൺസാണ് നേടിയത്. ലാഥത്തിന്റെയും കെയ്ന്‍ വില്യംസണിന്റെയും മികവുറ്റ പ്രകടനമാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ലാഥം 104 റണ്‍സ് കരസ്ഥമാക്കിയപ്പോള്‍ കെയ്ന്‍ 94 റണ്‍സും നേടി.

40 ാം ഓവറാണ് മത്സരത്തില്‍ നിര്‍ണായകമായത്. 39-ാം ഓവർ അവസാനിക്കുമ്പോൾ 66 ബോളുകളില്‍ നിന്നായി 91 റണ്‍സായിരുന്നു ന്യൂസീലൻഡിന് വേണ്ടിയിരുന്നത്. തുടര്‍ന്ന് 40-ാം ഓവറില്‍ നാല് ഫോറുകളും ഒരു സിക്‌സും ലാഥം നേടിയതോടെ കളി ന്യൂസിലന്‍ഡിന് അനുകൂലമായി തീരുകയായിരുന്നു. 19 ഫോറുകളും അഞ്ചു സിക്‌സുകളുമാണ് ലാഥത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. വില്യംസണ്‍ ഏഴ് ഫോറുകൾ നേടി.

ഇന്ത്യന്‍ ബൗളർമാർക്കിടയിൽ ഉമ്രാൻ മാലിക് മികവുറ്റ പ്രകടനം കാഴ്ച വെച്ചു. ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ താരം രണ്ട് വിക്കറ്റെടുത്തു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ്സ് അയ്യര്‍ 80 ബോളുകളില്‍ നിന്ന് 76 റണ്‍സ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ 77 ബോളുകളില്‍ നിന്നായി 72 റണ്‍സും കരസ്ഥമാക്കി. ശുഭ്മാന്‍ ഗില്‍ 65 ബോളുകളില്‍ നിന്നായി 65 റണ്‍സാണ് നേടിയത്. മലയാളി താരം സഞ്ജു സാംസണ്‍ 38 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്തപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ വെടിക്കെട്ട് പ്രകടനം നടത്തി. 16 പന്തുകളില്‍ നിന്ന് 37 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി.

Content Highlights: new zealand wins over india in odi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented