courtesy; AP
വെല്ലിങ്ടണ്‍: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ തോല്‍വിയറിഞ്ഞ് ഇന്ത്യ. കിവീസിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. രണ്ട് ഇന്നിംങ്‌സിലും ബാറ്റിങ് മറന്ന ഇന്ത്യ നാലാം ദിനം കിവീസിന് മുന്നില്‍വെച്ച ഒമ്പത് റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ പത്ത് പന്തുകള്‍ മാത്രമേ ആതിഥേയര്‍ക്ക് നേരിടേണ്ടി വന്നുള്ളു. ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന്റെ 100-മത്തെ വിജയമാണിത്. സ്‌കോര്‍: ഇന്ത്യ (165,191), ന്യൂസിലാന്‍ഡ് (348, 9/0).
ഒന്നര ദിവസത്തെ കളി ബാക്കി നില്‍ക്കെയാണ് കിവീസ് പടയ്ക്ക് മുന്നില്‍ ഇന്ത്യ അടയറവ് പറഞ്ഞത്. നാലിന് 144 എന്ന നിലയില്‍ നാലാംദിനം കളി ആരംഭിച്ച ഇന്ത്യക്ക് 47 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ സാധിച്ചുള്ളു. അജിന്‍ക്യാ രഹാനെയുടെ വിക്കറ്റാണ് നാലാംദിനം ആദ്യ നഷ്ടമായത്. പിന്നാലെ വന്നവരെല്ലാം പെട്ടെന്ന് തന്നെ കൂടാരം കയറിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 191 റണ്‍സില്‍ ഒതുങ്ങി. വെറും എട്ട് റണ്‍സ് ലീഡ് ഉയര്‍ത്താന്‍ മാത്രമേ കോലിപ്പടയ്ക്ക് സാധിച്ചുള്ളു.
ശക്തമായ ബാറ്റിങ് നിര കളി മറന്നപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ അര്‍ധസെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാള്‍ (58) മാത്രമാണ് ഇന്ത്യക്കായി അല്‍പമെങ്കിലും പൊരുതിയത്. ഒമ്പത് റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ ടോം ലാതവും (ഏഴ് റണ്‍സ്) ടോം ബ്ലെന്‍ഡലും (രണ്ട് റണ്‍സ്) വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തിക്കുയായിരുന്നു. രണ്ട് ഇന്നിംങ്‌സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ച ടീം സൗത്തിയാണ് കളിയിലെ താരം.
content highlights; new zealand win first test against india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..