
കെയ്ൻ വില്യംസൺ | Photo: twitter.com|BLACKCAPS
ഹാമില്‍ട്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ദിനം പിന്നിടുമ്പോള്‍ ന്യൂസിലന്‍ഡ് ശക്തമായ നിലയില്‍. ആദ്യ ദിനം രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് കിവീസ് എടുത്തത്.
97 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്യംസണും 31 റണ്‍സെടുത്ത റോസ് ടെയ്‌ലറും പുറത്താവാതെ നില്‍ക്കുന്നു. ടോസ് നേടി ബൗളിങ് തെരെഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് മികച്ച രീതിയിലാണ് ആദ്യം ബൗള്‍ ചെയ്തത്. 14 റണ്‍സെടുക്കുന്നതിനിടെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ചുറണ്‍സെടുത്ത വില്‍ യങ്ങിനെ ഷാനോണ്‍ ഗബ്രിയേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
പിന്നീട് ക്രീസിലെത്തിയ കെയ്ന്‍ വില്യംസണും ടോം ലാതവും ചേര്‍ന്ന് തകര്‍ച്ചയില്‍ നിന്നും ന്യൂസിലന്‍ഡിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് 154 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 86 റണ്‍സെടുത്ത ലാതത്തെ കെമര്‍ റോച്ച് പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ റോസ് ടെയ്‌ലറെ കൂട്ടുപിടിച്ച് വില്യംസണ്‍ സ്‌കോര്‍ ശക്തമായ നിലയിലെത്തിച്ചു. ആദ്യ ദിനം 78 ഓവറാണ് വെസ്റ്റ് ഇന്‍ഡീസ് ബൗള്‍ ചെയ്തത്.
Content Highlights: New Zealand vs West Indies 1st Test Day 1: Williamson puts Kiwis on top
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..