ഓക്ക്‌ലാന്‍ഡ്: ന്യൂസീലന്‍ഡ് ടീം വളരെ നല്ലവരാണെന്നും അതുകൊണ്ടുതന്നെ അവരോട് പ്രതികാരം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 

ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കു മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തിനിടെ ലോകകപ്പ് തോല്‍വിയുടെ കണക്ക് തീര്‍ക്കാനില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. 

''സത്യസന്ധമായി പറയുകയാണ്, ഇവര്‍ (ന്യൂസീലന്‍ഡ് ടീം) വളരെ നല്ലവരാണ്. അതുകൊണ്ടുതന്നെ പ്രതികാരത്തെ കുറിച്ചൊന്നും ചിന്തിക്കാന്‍ സാധിക്കില്ല. അവരുമായി നല്ല ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്. ബാക്കിയെല്ലാം കളിക്കളത്തിലെ മത്സരത്തിന്റെ ഭാഗമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ടീമുകള്‍ എങ്ങനെ കളിക്കണമെന്നതിന് ഉത്തമ ഉദാഹരണമാണ് കിവീസ് ടീം. അവര്‍ മോശക്കാരല്ല, അത് അവര്‍ കളിക്കുന്ന രീതിയിലൂടെ പറയാന്‍ സാധിക്കും. ഞങ്ങള്‍ക്ക് അവരോട് വളരെയധികം ബഹുമാനമുണ്ട്, അവര്‍ക്ക് തിരിച്ചും. സത്യത്തില്‍ അവര്‍ ഫൈനലിന് യോഗ്യത നേടിയപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചിരുന്നു'', കോലി പറഞ്ഞു.

2019-ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. 

Content Highlights: New Zealand team is so nice, can't think of revenge Virat Kohli