Photo: twitter.com/Cricketracker
വെല്ലിങ്ടണ്‍: ടെസ്റ്റ് യോഗ്യതയുള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ട്വന്റി 20 മത്സരം നിയന്ത്രിച്ച ആദ്യ വനിതാ അമ്പയറെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ന്യൂസീലന്‍ഡിന്റെ കിം കോട്ടണ്‍. ബുധനാഴ്ച ഓവലില്‍ നടന്ന ന്യൂസീലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഫീല്‍ഡ് അമ്പയറായതോടെയാണ് കിം ഈ നേട്ടം സ്വന്തമാക്കിയത്.
ന്യൂസിലന്‍ഡ് സ്വദേശിയായ വെയ്ന്‍ നൈറ്റ്‌സ് ആയിരുന്നു സഹ അമ്പയര്‍. ഇതാദ്യമായല്ല കിം പുരുഷന്മാരുടെ കളി നിയന്ത്രിക്കുന്നത്. 2020-ല്‍ ഹാമില്‍ട്ടണില്‍ നടന്ന ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തില്‍ മൂന്നാം അമ്പയറായിരുന്നു ഇവര്‍. ഒരു ഐസിസി ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ച ആദ്യ വനിതാ അമ്പയറെന്ന റെക്കോഡ് കിം നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. 2020-ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഇന്ത്യ - ഓസ്‌ട്രേലിയ വനിതാ ട്വന്റി 20 ഫൈനലാണ് കിം നിയന്ത്രിച്ചത്.
Content Highlights: New Zealand s Kim Cotton becomes first female umpire to officiate mens t20
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..