ആദം മില്‍നെയുടെ തീയുണ്ട പോലെയൊരു ബോള്‍, നിസ്സങ്കയുടെ ബാറ്റ് രണ്ട് കഷ്ണം!


1 min read
Read later
Print
Share

മിൽനെയുടെ പന്തിൽ തകർന്ന നിസ്സങ്കയുടെ ബാറ്റ്‌ | Photo: twitter.com/sparknzsport

ഡ്യൂണ്‍ഡെന്‍: ക്രിക്കറ്റില്‍ ആരാധകരെ രസംകൊള്ളിക്കുന്ന പല സംഭവങ്ങളും അരങ്ങേറാറുണ്ട്. അത്തരത്തിലൊരു മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ന്യൂസീലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ട്വന്റി 20 മത്സരം. മത്സരത്തിനിടെ ന്യൂസീലന്‍ഡ് പേസ് ബൗളര്‍ ആദം മില്‍നെയുടെ ഒരു തകര്‍പ്പന്‍ പന്താണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം.

മില്‍നെയുടെ തീയുണ്ട പോലെയുള്ള ഒരു പന്തില്‍ ശ്രീലങ്കന്‍ ബാറ്റര്‍ പത്തും നിസങ്കയുടെ ബാറ്റ് ഒടിഞ്ഞ് രണ്ട് കഷ്ണമായി. മില്‍നെയുടെ പന്ത് പ്രതിരോധിച്ച നിസ്സങ്കയുടെ ബാറ്റിന്റെ പിടിയുടെ ഭാഗത്ത് പൊട്ടലുണ്ടായി ബാറ്റ് രണ്ടായി മുറിഞ്ഞു. ഈ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി.

മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മില്‍നെ നാലോവറില്‍ വെറും 26 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റാണ് വീഴ്ത്തിയത്. മത്സരത്തില്‍ മില്‍നെയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ കിവീസ് വിജയം നേടുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19 ഓവറില്‍ 141 റണ്‍സിന് ഓള്‍ ഔട്ടായി. 37 റണ്‍സെടുത്ത ധനഞ്ജയ ഡി സില്‍വയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് വെറും 14.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒന്‍പത് വിക്കറ്റിന്റെ വിജയം നേടി. 79 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ടിം സീഫേര്‍ട്ടാണ് ടീമിന് അതിവേഗം വിജയം നേടിക്കൊടുത്തത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് സമനില നേടി. ആദ്യ മത്സരത്തില്‍ ശ്രീലങ്ക വിജയിച്ചിരുന്നു.

Content Highlights: New Zealand Pacer Adam Milne Breaks Sri Lanka Batter's Bat In Two Pieces

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ICC announces prize money for World Test Championship 2021-23 cycle

1 min

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികളെ കാത്തിരിക്കുന്നത് കോടികള്‍; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

May 26, 2023


pakistan

1 min

12 വര്‍ഷത്തിനുശേഷം ന്യൂസീലന്‍ഡിനെതിരേ ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്താന്‍

May 4, 2023


photo: ANI

1 min

അഹമ്മദാബാദ് ടെസ്റ്റ്: ടോസിടാന്‍ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പ്രധാനമന്ത്രിമാര്‍

Mar 8, 2023

Most Commented