സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഡി.ആര്‍.എസ് എടുക്കുന്നതില്‍ ന്യൂസീലന്‍ഡിന് സംഭവിച്ചത് വന്‍ പിഴവ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് തവണയാണ് കിവീസിന് പിഴവ് സംഭവിച്ചത്.
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് രണ്ടു തവണ ഔട്ടായിരുന്നു. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല. ഈ രണ്ടു തവണയും ന്യൂസീലന്‍ഡ് ഡി.ആര്‍.എസിന് നല്‍കിയതുമില്ല. ഇതോടെ ഓസീസ് ക്യാപ്റ്റന് രണ്ടു തവണ ജീവന്‍ തിരിച്ചുകിട്ടി.
മൂന്നാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ആദ്യ സംഭവം. ആ സമയത്ത് ഓല്‌ട്രേലിയയുടെ സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സാണുണ്ടായിരുന്നത്. ട്രെന്റ് ബോള്‍ട്ടിന്റെ ബൗണ്‍സറില്‍ ഫിഞ്ച് ഒരു പുള്‍ ഷോട്ടിന് ശ്രമിച്ചു. ന്യൂസീലന്‍ഡ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് നല്‍കിയില്ല. ബാറ്റില്‍ പന്തുരസിയെന്ന് കമന്റേറ്റര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഡി.ആര്‍.എസ് വേണ്ടെന്ന നിലപാടിലായിരുന്നു ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. എന്നാല്‍ റീപ്ലേയില്‍ പന്ത് ബാറ്റില്‍ ഉരസിയിട്ടുണ്ടെന്ന് വ്യക്തമായി.
13-ാം ഓവറിലായിരുന്നു രണ്ടാം സംഭവം. മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഫിഞ്ച് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പന്ത് പാഡില്‍ തട്ടിയശേഷമാണ് ബാറ്റിലെത്തിയതെന്ന് സാന്റ്‌നര്‍ക്ക് ഉറപ്പായിരുന്നു. എന്നാല്‍ ഡി.ആര്‍.എസിന് നല്‍കിയില്ല. റീപ്ലേയില്‍ അത് ഔട്ടാണെന്ന് തെളിഞ്ഞു. ഇതോടെ 23 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന ഫിഞ്ചിന് വീണ്ടും ജീവന്‍ തിരിച്ചുകിട്ടി.
അവസാനം 75 പന്തില്‍ 60 റണ്‍സെടുത്ത ശേഷം സാന്റ്‌നറുടെ പന്തിലാണ് ഫിഞ്ച് പുറത്തായത്. മത്സരത്തില്‍ ഓസ്‌ട്രേലിയ 71 റണ്‍സിന് വിജയിക്കുകയും ചെയ്തു. 259 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 41 ഓവറില്‍ 187 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
Will New Zealand regret this non-review?#AUSvNZ pic.twitter.com/VwmpHrzmQE
— cricket.com.au (@cricketcomau) March 13, 2020
Another non-review from the Black Caps against Finch! #AUSvNZ pic.twitter.com/CJ0RloCket
— cricket.com.au (@cricketcomau) March 13, 2020
Content Highlights: New Zealand make two huge DRS blunders during 1st ODI vs Australia