ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം വിരമിക്കല്‍ പ്രഖ്യാപിച്ചു


Photo: AP

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബോര്‍ഡിനോട് ചര്‍ച്ച ചെയ്ത ശേഷമാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും താരത്തെ വാര്‍ഷിക കരാറില്‍ നിന്ന് മാറ്റിയെന്നും ബോര്‍ഡ് വ്യക്തമാക്കി.

ന്യൂസീലന്‍ഡിന് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് 36-കാരനായ ഗ്രാന്‍ഡ്‌ഹോം വിരമിക്കല്‍ വേളയില്‍ പ്രതികരിച്ചു. പ്രായവും പരിക്കുകളുമാണ് തന്നെ ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിവീസിനായി 29 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഗ്രാന്‍ഡ്‌ഹോം 38.70 ശരാശരിയില്‍ 1432 റണ്‍സ് നേടിയിട്ടുണ്ട്. 49 വിക്കറ്റുകളും നേടി. ഇതുകൂടാതെ 45 ഏകദിനങ്ങളും 41 ട്വന്റി 20-കളും ടീമിനായി കളിച്ചു.

Content Highlights: New Zealand All-rounder Colin De Grandhomme Announces Retirement From International Cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented