ഇതെന്താ തണ്ണിമത്തനോ? പുതിയ പാകിസ്താന്‍ ജഴ്‌സിയെ ട്രോളി ആരാധകര്‍


പ്രചരിക്കുന്ന ചിത്രങ്ങളിലുളളത് പാകിസ്താന്റെ പുതിയ ജഴ്‌സിയാണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല

Photo: twitter.com/Jalal_haider003

ലാഹോര്‍: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ ജഴ്‌സികളാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ഇന്നലെയാണ് ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്തിറങ്ങിയത്. എന്നാല്‍ ജഴ്‌സികളുടെ കൂട്ടത്തില്‍ ഏറ്റവുമധികം ട്രോളുകള്‍ ഏറ്റുവാങ്ങിയത് പാകിസ്താനാണ്. പാകിസ്താന്റെ പുതിയ ജഴ്‌സി തണ്ണിമത്തനെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

പാകിസ്താന്‍ ഇതുവരെ ജഴ്‌സി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പുതിയ ജഴ്‌സിയുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ ചോര്‍ന്നു. ജഴ്‌സിയണിഞ്ഞുനില്‍ക്കുന്ന ബാബര്‍ അസമിന്റെ ചിത്രമാണ് ചോര്‍ന്നത്. ഇത് കണ്ടാണ് ആരാധകര്‍ തമാശകളുമായി രംഗത്തെത്തിയത്.

പ്രചരിക്കുന്ന ചിത്രങ്ങളിലുളളത് പാകിസ്താന്റെ പുതിയ ജഴ്‌സിയാണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പക്ഷേ ഇത് തന്നെയാണ് പുതിയ ജഴ്‌സിയെന്നാണ് ആരാധകരുടെ പക്ഷം. ഇളം പച്ചയും കടും പച്ചയും കലരുന്നതാണ് പുതിയ ജഴ്‌സി. ഇത് തണ്ണിമത്തനെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഈ ജഴ്‌സിയെ ഇന്ത്യന്‍ ജഴ്‌സിയുമായി താരതമ്യപ്പെടുത്തുന്നവരും നിരവധിയാണ്.

മറ്റ് ചിലര്‍ ഒരു ബബിള്‍ഗത്തിന്റെ കവറിനോടാണ് ജഴ്‌സിയെ ഉപമിക്കുന്നത്. ജഴ്‌സിയുടെ ഡിസൈന്‍ കണ്ടെത്താന്‍ പാകിസ്താന്‍ ഒരുപാട് വിഷമിച്ചുകാണും എന്ന് കളിയാക്കിയവരും നിരവധിയുണ്ട്. ഏതായാലും ഈ ചിത്രങ്ങള്‍ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് പാകിസ്താന്‍. 2005 ന് ശേഷം ഇംഗ്ലണ്ട് പാകിസ്താനില്‍ കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്.

Content Highlights: icc t20 world cup 2022, pakistan cricket jersey, pakistan new cricket jersey, babar azam, sports new


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented