വോണിന്റെ മുറിയിലേക്കെത്തുന്ന യുവതികൾ | Photo: reuters, cricketaddictor
ബാങ്കോക്ക്: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍ മരിക്കുന്നതിന് മുന്‍പായി നാല് യുവതികള്‍ താരത്തിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്. വോണ്‍ മരിക്കുന്നതിന് ഏകദേശം രണ്ട് മണിക്കൂര്‍ മുന്‍പാണ് യുവതികള്‍ റൂമിലെത്തിയത്. ഉഴിച്ചിലിനായാണ് ഇവരെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഡെയ്ലി മെയ്ലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
വോണ്‍ താമസിച്ചിരുന്ന ബാങ്കോക്കിലെ റിസോര്‍ട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ യുവതികള്‍ വന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. ഇവരാണ് വോണിനെ ഏറ്റവുമൊടുവില്‍ ജീവനോടെ കണ്ടത്. എന്നാല്‍ വോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് തായ്ലന്ഡ് പൊലീസ് അറിയിച്ചു.
വോണ്‍ മരിച്ച ദിവസം ഉച്ചയ്ക്ക് 1.53 നാണ് നാല് യുവതികള്‍ റൂമിലെത്തിയത്. 2.58 ഓടെ ഇവര്‍ റൂമില്‍ നിന്ന് പുറത്തുപോയി. ഈ യുവതികള്‍ റിസോര്‍ട്ടില്‍ നിന്ന് മടങ്ങി ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് വോണിനെ സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വോണിന്റെ മൃതദേഹം വ്യാഴാഴ്ച്ച ജന്മനാട്ടിലെത്തിച്ചു. ബാങ്കോക്കില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ രാത്രിയോടെയാണ് മൃതദേഹം മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിച്ചത്. വോണിന്റെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേര് വിമാനത്താവളത്തിലെത്തിയിരുന്നു. തായ്ലന്ഡില് മരിച്ച നിലയില്‍ കണ്ടെത്തി ആറു ദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്.
Content Highlights: New CCTV Footage Shows 4 Masseuses Leaving Shane Warne’s Resort Room Hours Before His Death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..