Photo: twitter.com
പെര്‍ത്ത്: നെതര്‍ലന്‍ഡ്സ് ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ഓസീസ് താരവുമായ റയാന്‍ കാംബെല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. റയാന്‍ ഇപ്പോള്‍ ഐസിയുവിലാണ്.
ചൊവ്വാഴ്ച രാവിലെ കുടുംബത്തോടൊപ്പം പ്ലേ ഗ്രൗണ്ടില്‍ സമയം ചെലവിടുമ്പോഴാണ് റയാന്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അടുത്തിടെ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയ നെതര്‍ലന്‍ഡ്‌സ് ടീമിനൊപ്പം കാംബെല്‍ ഉണ്ടായിരുന്നു. ഇതിനിടെ ഏഴു ദിവസത്തെ ഇടവേളയെടുത്ത് അദ്ദേഹം പെര്‍ത്തിലുള്ള കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും കാണാനെത്തിയതായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടാകുന്നത്.
വലം കൈയന്‍ ബാറ്ററായിരുന്ന റയാന്‍ 2002-ലാണ് ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കുന്നത്. ന്യൂസീലന്‍ഡിനെതിരെയായിരുന്നു അത്. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അദ്ദേഹം ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചത്. തുടര്‍ന്ന് 2016-ല്‍ തന്റെ 44-ാം വയസില്‍ ട്വന്റി 20 അരങ്ങേറ്റം കുറിച്ച് റയാന്‍ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഓസീസിനു വേണ്ടിയായിരുന്നില്ല അദ്ദേഹത്തിന്റെ അരങ്ങേറ്റം, മറിച്ച് ഹോങ്കോങ് ടീമിനു വേണ്ടിയായിരുന്നു. രണ്ട് മത്സരങ്ങള്‍ കളിച്ച ശേഷം വിരമിച്ച അദ്ദേഹം 2017-ലാണ് നെതര്‍ലന്‍ഡ്‌സ് ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്.
Content Highlights: Netherlands coach Ryan Campbell in ICU after suffering heart attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..