ബൗളറുമായി കൂട്ടിയിടിച്ചു വീണ അയർലൻഡ് ബാറ്ററെ റൺഔട്ടാക്കാതെ നേപ്പാൾ വിക്കറ്റ് കീപ്പർ | Photo: Screengrab
ഒമാന്‍: ക്രിക്കറ്റില്‍ നേപ്പാള്‍ ചെറിയ ടീമാണെങ്കിലും നേപ്പാളിന്റെ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖിന്റെ മനസ് വലുതാണ്. ഒമാനില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് ആസിഫിന്റെ വലിയ മനസ് ആരാധകര്‍ കണ്ടത്.
ബൗളറുമായി കൂട്ടിയിച്ചുവീണ ബാറ്ററെ റണ്‍ഔട്ടാക്കാനുള്ള അവസരം ലഭിച്ചിട്ടും നേപ്പാള്‍ താരം അതു വേണ്ടെന്നുവെയ്ക്കുകയായിരുന്നു. മത്സരത്തിന്റെ 19-ാം ഓവറിലാണ് നാടകീയ സംഭവം. റണ്ണിനായുള്ള ഓട്ടത്തിനിടെ ഐറിഷ് ബാറ്റര്‍ ആന്‍ഡി മക്ബ്രയ്ന്‍ നേപ്പാള്‍ പേസ് ബൗളര്‍ കമല്‍ സിങ് അയ്‌രിയുമായി കൂട്ടിയിടിച്ച് നിലത്തുവീണു. എഴുന്നേറ്റ് ഓടിയ മക്ബ്രയ്ന്‍ ക്രീസിലെത്തുന്നതിന് മുമ്പ് റണ്‍ഔട്ടാക്കാന്‍ ആസിഫിന് അവസരം ലഭിച്ചു. എന്നാല്‍ ആസിഫ് അതിന് മുതിര്‍ന്നില്ല.
ഇതോടെ ആരാധകരും കമന്റേറ്റര്‍മാരും താരത്തിന് കൈയടി നല്‍കി. 'ഇവിടെയിരിക്കുന്ന എനിക്ക് രോമാഞ്ചമുണ്ടായിരിക്കുന്നു. മനസിന് കുളിര്‍മയേകിയ ദൃശ്യം. ആസിഫിന് ബാറ്ററെ അനായാസം റണ്‍ഔട്ടാക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. ഇതാണ് ക്രിക്കറ്റിന്റെ സത്ത. ക്രിക്കറ്റിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നത് ഇങ്ങനെയാണ്', കമന്റേറ്റര്‍മാരില്‍ ഒരാളുടെ കമന്ററി ഇങ്ങനെയായിരുന്നു.
മത്സരത്തില്‍ അയര്‍ലന്‍ഡ് 16 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റു ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ 127 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ നേപ്പാള്‍ 111 റണ്‍സിന് എല്ലാവരും പുറത്തായി.
Content Highlights: Nepal's Wicketkeeper Upholds 'Spirit Of Cricket', Refuses To Run Out Ireland Batter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..