ന്യൂസീലന്‍ഡ് ക്രിക്കറ്റിന്റെ കരാര്‍ നിരസിച്ച് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാം


സെപ്റ്റംബര്‍ 20 നാണ് ന്യൂസീലന്‍ഡ് ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്

Photo: AFP

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ നിരസിച്ച് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാം. ഐ.പി.എല്‍. പോലുള്ള ട്വന്റി 20 ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനുവേണ്ടിയാണ് താരം രാജ്യവുമായുള്ള കരാര്‍ നിരസിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമും ഇടവേളയെടുക്കുന്ന ട്രെന്റ് ബോള്‍ട്ടും പോകുന്ന ഒഴിവിലേക്ക് കരാര്‍ പുതുക്കാനാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് നീഷാമിനെ സമീപിച്ചത്. എന്നാല്‍ മറ്റ് ലീഗുകളില്‍ നേരത്തേ കരാറൊപ്പിട്ടുപോയതിനാല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ലെന്ന് നീഷാം വ്യക്തമാക്കി.

''രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതിന് പകരം പണത്തിന് പിന്നാലെ പോയി എന്നാണ് എല്ലാവരും എന്നെക്കുറിച്ച് പറയുന്നത്. സത്യമതല്ല. ജൂലായില്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റുമായി കരാര്‍ പുതുക്കാനിരുന്നതാണ്. എന്നാല്‍ അത് നടന്നില്ല. പിന്നാലെ പല ലീഗുകളില്‍ നിന്നും എനിക്ക് അവസരം വന്നു. ഞാന്‍ അവരുമായി സഹകരിക്കാനും തീരുമാനിച്ചു. ഈയടുത്താണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് കരാര്‍ പുതുക്കാനായി വന്നത്. ഞാന്‍ മറ്റ് ലീഗുകളില്‍ കളിക്കാമെന്ന് വാക്കുകൊടുത്തുപോയി''- നീഷാം പറഞ്ഞു.

ന്യൂസീലന്‍ഡിനുവേണ്ടി കളിക്കുന്നതില്‍പ്പരം അഭിമാനം നല്‍കുന്ന മറ്റൊരു മുഹൂര്‍ത്തവും തന്റെ കരിയറിലുണ്ടായിട്ടില്ലെന്ന് നീഷാം കൂട്ടിച്ചേര്‍ത്തു. നിലവില്‍ സൗത്ത് ആഫ്രിക്ക ടി ട്വന്റി ടൂര്‍ണമെന്റില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് നീഷാം.

ബോള്‍ട്ടും ഗ്രാന്‍ഡ്‌ഹോമും പോയ ഒഴിവിലേക്ക് പേസ് ബൗളര്‍ ബ്ലെയര്‍ ടിക്‌നറെയും ബാറ്റര്‍ ഫിന്‍ അലനെയും ന്യൂസീലന്‍ഡ് ക്രിക്കറ്റ് തിരഞ്ഞെടുത്തു. സെപ്റ്റംബര്‍ 20 നാണ് ന്യൂസീലന്‍ഡ് ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. നീഷാം ടീമിലുണ്ടാവില്ല എന്ന കാര്യമുറപ്പായി.

Content Highlights: jimmy neesham, new zealand cricket, nz, neesham cricket, sports news, cricket news, cricket, t20


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented