കമന്ററിയിലൂടെ ലിയോണ്‍ പ്രവചിച്ചു, പറഞ്ഞതുപോലെ അടുത്ത പന്തില്‍ ഹെയ്ല്‍സ് പുറത്ത്


Photo: Reuters

കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ ട്വന്റി 20 പരമ്പര സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരം മഴ അപഹരിച്ചതുമൂലം പരമ്പര ഇംഗ്ലണ്ട് 2-0 നാണ് ജയിച്ചത്.

മൂന്നാം ട്വന്റി 20 നടന്നുകൊണ്ടിരിക്കുമ്പോഴാണ് മഴ വില്ലനായി അവതരിച്ചത്. മത്സരത്തിനിടെ അപൂര്‍വമായ ഒരു രംഗത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. ഓസ്‌ട്രേലിയയുടെ മികച്ച സ്പിന്നറായ നഥാന്‍ ലിയോണിന്റെ ഒരു പ്രവചനമാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവമരങ്ങേറിയത്.

ടെസ്റ്റ് ബൗളറായ ലിയോണ്‍ മത്സരത്തില്‍ കമന്റേറ്ററായി ടീമിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. രണ്ടാം ഓവര്‍ ചെയ്യുന്നത് ജോഷ് ഹെയ്‌സല്‍വുഡാണ്. അലക്‌സ് ഹെയ്ല്‍സാണ് ക്രീസിലുള്ളത്. ഓവറിലെ രണ്ടാം പന്തെറിയും മുന്‍പ് ലിയോണ്‍ ഇങ്ങനെ പറഞ്ഞു ' ഈ പന്തില്‍ ഹെയ്‌സല്‍വുഡിന് ഔട്ട് സൈഡ് എഡ്ജ് ലഭിക്കും'. ലിയോണ്‍ പറഞ്ഞ പ്രകാരം പന്ത് ഹെയ്ല്‍സിന്റെ ബാറ്റിന്റെ ഔട്ട് സൈഡ് എഡ്ജില്‍ തട്ടി സ്ലിപ്പിലേക്ക് കുതിച്ചു. സ്ലിപ്പില്‍ നിന്ന നായകന്‍ ആരോണ്‍ ഫിഞ്ച് അനായാസം ക്യാച്ച് സ്വന്തമാക്കി.

ലിയോണ്‍ പ്രവചിച്ചപോലെ തന്നെ പന്ത് വന്നതോടെ ആരാധകരെല്ലാവരും സ്പിന്നറെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തി. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തു. എന്നാല്‍ ഓസ്‌ട്രേലിയ മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ മഴ വീണ്ടും വില്ലനായി അവതരിച്ചു. ഇതോടെ മത്സരം ഉപേക്ഷിച്ചു. ലിയോണ്‍ പന്ത് പ്രവചിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Content Highlights: nathan lyon prediction, england vs australia, cricket, t20 cricket, sports news, eng vs aus, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented