Photo: AFP
അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ചരിത്രം കുറിച്ച് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ.എസ്. ഭരതിനെ പുറത്താക്കിയതോടെയാണ് ലിയോണ്‍ ചരിത്രം കുറിച്ചത്.
ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന വിദേശ ബൗളര്‍ എന്ന റെക്കോഡാണ് ലിയോണ്‍ സ്വന്തമാക്കിയത്. 11 മത്സരങ്ങളില്‍ നിന്ന് 56 വിക്കറ്റാണ് ലിയോണ്‍ നേടിയത്. ഇംഗ്ലണ്ടിന്റെ ഡെറെക് അണ്ടര്‍വുഡ് സ്ഥാപിച്ച 41 വര്‍ഷം പഴക്കമുള്ള റെക്കോഡ് ലിയോണ്‍ മറികടന്നു.
അണ്ടര്‍വുഡ് 16 മത്സരങ്ങളില്‍ നിന്ന് 54 വിക്കറ്റാണ് നേടിയത്. സാക്ഷാല്‍ ഷെയ്ന്‍ വോണിന് പോലും കഴിയാത്ത നേട്ടമാണ് ലിയോണ്‍ നേടിയത്. എട്ട് മത്സരങ്ങളില്‍ നിന്ന് 52 വിക്കറ്റെടുത്ത റിച്ചി ബെനൗഡ് മൂന്നാമതും ഏഴ് മത്സരങ്ങളില്‍ നിന്ന് 43 വിക്കറ്റെടുത്ത കോര്‍ട്‌നി വാഷ് നാലാമതുമാണ്. ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് അഞ്ചാമത്. താരം 11 മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ലിയോണ്‍ മൂന്ന് വിക്കറ്റെടുത്തു. വിരാട് കോലിയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ 571 റണ്‍സാണ് നേടിയത്.
Content Highlights: Nathan Lyon Creates History, Breaks 41-Year-Old Record Against India In 4th Test
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..