മുംബൈ: കൊറോണ വൈറസ് വ്യാപനം തടയാന്‍ ആരാധകരോട് വീടിനുള്ളില്‍ തങ്ങാന്‍ അപേക്ഷിച്ച് ഹാര്‍ദിക് പാണ്ഡ്യയുടെ പ്രതിശുത വധു നടാഷ സ്റ്റാന്‍കോവിക്ക്. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പമുള്ള പ്രണയനിമിഷത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് നടാഷയുടെ അപേക്ഷ. ഈ ചിത്രത്തില്‍ നടാഷ ഹാര്‍ദികിനെ ടാഗ് ചെയ്തിട്ടുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ പ്രണയത്തോടെ നടാഷയെ ചേര്‍ത്തുപിടിച്ച് കിടക്കുന്നതാണ് ചിത്രം. ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും ഈ ചിത്രത്തിന് 'ഹാര്‍ട്ട് ഇമോജി' കമന്റ് ചെയ്തിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

#stayhomestaysafe #quarantine @hardikpandya93

A post shared by Nataša Stanković✨ (@natasastankovic__) on

പുതുവത്സര ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഹാര്‍ദിക് സെര്‍ബിയന്‍ നടിയായ നടാഷയുമായുള്ള പ്രണയം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഹാര്‍ദികിന്റെ വീട്ടില്‍ നടന്ന ഹോളി ആഘോഷത്തില്‍ നടാഷയും പങ്കെടുത്തിരുന്നു. ഇരുവരുടേയും വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നാണ് സൂചന.

Content Highlights: Natasa Stankovic Posts Loved-Up Picture With Hardik Pandya