2018-ലെ തോല്‍വിക്ക് പകരംവീട്ടി, നാഗിന്‍ ഡാന്‍സുമായി ലങ്കന്‍ താരം


Photo: twitter.com

ദുബായ്: ഏഷ്യാ കപ്പില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ നേടിയ വിജയം ആഘോഷമാക്കി ശ്രീലങ്കന്‍ താരങ്ങള്‍. ലങ്കയുടെ വിജയത്തിനു പിന്നാലെ ഡ്രസ്സിങ് റൂമില്‍ നാഗിന്‍ ഡാന്‍സ് കളിച്ചാണ് ചാമിക കരുണരത്‌നെ ജയമാഘോഷിച്ചത്.

2018-ലെ നിദാഹസ് ട്രോഫിയില്‍ പ്രാഥമിക റൗണ്ടിലും നോക്കൗട്ട് ഘട്ടത്തിലും ശ്രീലങ്കയെ പരാജയപ്പെടുത്തിയപ്പോള്‍ മുഷ്ഫിഖുര്‍ റഹീം അടക്കമുള്ള ബംഗ്ലാദേശ് താരങ്ങളും ആരാധകരും നാഗിന്‍ ഡാന്‍സ് കളിച്ച് വിജയമാഘോഷിച്ചിരുന്നു. ആ തോല്‍വികള്‍ക്ക് ലങ്കയുടെ പകരംവീട്ടല്‍ കൂടിയായി ഈ മത്സരം. ജയത്തോടെ ലങ്ക സൂപ്പര്‍ ഫോറില്‍ കടന്നപ്പോള്‍ ബംഗ്ലാദേശ് പുറത്തായി.

ബംഗ്ലദേശിനെതിരെ രണ്ടു വിക്കറ്റ് ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 19.2 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. ബൗളര്‍മാരുടെ അച്ചടക്കമില്ലാത്ത ബൗളിങ്ങാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.

Content Highlights: Naagin Dance After Sri Lanka Knock Bangladesh Out Of Asia Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented