ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ എസെക്‌സിനായുള്ള അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി ഇന്ത്യന്‍ താരം മുരളി വിജയ്. കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷണ്‍ വണ്ണിലെ മത്സരത്തില്‍ നോട്ടിങ്ഹാംഷെയറിനെതിരെ ഇന്ത്യന്‍ താരം അര്‍ദ്ധ സെഞ്ചുറി നേടി.
ആദ്യം ബാറ്റുചെയ്ത നോട്ടിങ്ഹാംഷെയര്‍ 177 റണ്‍സിന് എല്ലാവരും പുറത്തായി. 50 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് പേസര്‍ ജാമീ പോര്‍ട്ടറുടെ ബൗളിങ്ങിന് മുന്നില്‍ നോട്ടിങ്ഹാംഷെയര്‍ 58.1 ഓവറില്‍ ഓള്‍ഔട്ടാകുകയായിരുന്നു.
ഓപ്പണിങ്ങിറങ്ങിയ മുരളി വിജയും നിക്ക് ബ്രൗണും മികച്ച തുടക്കമാണ് എസെക്‌സിന് നല്‍കിയത്. ഇരുവരും 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബ്രൗണ്‍ 24 റണ്‍സിന് പുറത്തായപ്പോള്‍ 95 പന്തില്‍ 56 റണ്‍സാണ് മുരളി വിജയ് അടിച്ചെടുത്തത്. ഒമ്പത് ബൗണ്ടറിയും ഇതിലുള്‍പ്പെടുന്നു.
നേരത്തെ മോശം ഫോമിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് മുരളി വിജയിയെ ഒഴിവാക്കിയിരുന്നു. ലോര്‍ഡ്‌സിലും എഡ്ജ്ബാസ്റ്റണിലും തിളങ്ങാനാകാതിരുന്നതോടെ അവസാന മൂന്ന് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് മുരളി വിജയിയെ പുറത്താക്കുകയായിരുന്നു. എഡ്ബാസ്റ്റണില്‍ ആകെ 26 റണ്‍സാണ് മുരളി വിജയ് നേടിയത്.
📸 A great half-century for Murali Vijay on his Essex debut, but the opener is out for 56. 👏#NOTvESS pic.twitter.com/4rQhtYr0WG
— Essex Cricket (@EssexCricket) September 10, 2018
Content Highlghts: Murali Vijay scores half century for Essex in English County Championship