Photo:AFP
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ക്ലബ്ബായ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഉപേക്ഷിച്ച ബൗച്ചര്‍ ഉടന്‍ ഇന്ത്യയിലെത്തും.
ട്വന്റി 20 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബൗച്ചര്‍ ദക്ഷിണാഫ്രിക്കയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാകാന്‍ ഭാഗ്യം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ബൗച്ചര്‍ പറഞ്ഞു.
' മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകനായത് വലിയ അംഗീകാരമായി കരുതുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. ടീമിന്റെ ചരിത്രവും നേട്ടങ്ങളും സമാനതകളില്ലാത്തതാണ്. മികച്ച ഘടനയും താരങ്ങളുമാണ് മുംബൈ ഇന്ത്യന്‍സിന്റെ ശക്തി. ഈ ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും' -ബൗച്ചര്‍ വ്യക്തമാക്കി.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ബൗച്ചര്‍. ടെസ്റ്റില്‍ ഏറ്റവുമധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് ഇപ്പോഴും ബൗച്ചറുടെ കൈയ്യില്‍ ഭദ്രമാണ്.
2019-ലാണ് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. ടെസ്റ്റില്‍ 11 വിജയങ്ങളും ഏകദിനത്തില്‍ 12 ഉം ട്വന്റി 20യില്‍ 23 വിജയങ്ങളും ടീമിന് സമ്മാനിക്കാന്‍ ബൗച്ചറിന് സാധിച്ചു.
മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകനായിരുന്ന മഹേല ജയവര്‍ധനെ ടീമിന്റെ ഗ്ലോബല്‍ ഹെഡ്ഡായി മാറിയതോടെയാണ് ബൗച്ചറിന് അവസരം വന്നത്. സഹീര്‍ ഖാനെ മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഡവലപ്‌മെന്റിന്റെ ഗ്ലോബല്‍ ഹെഡ്ഡാക്കുകയും ചെയ്തു.
Content Highlights: mumbai indians, mumbai indians new coach, mark boucher, sports news, cricket news, sports, ipl 2023
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..