ലെന്റണിന്റെ സ്റ്റംപിങ്
മെല്‍ബണ്‍: ക്രിക്കറ്റില്‍ എപ്പോഴും അത്ഭുതങ്ങള്‍ പിറക്കാറുണ്ട്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങിലെ മികവുകൊണ്ടും മാസ്മരിക പ്രകടനങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ എപ്പോഴും വാര്‍ത്തകളിലിടം നേടാറുണ്ട്. അത്തരത്തിലൊരു പ്രകടനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യയുടെ ഇതിഹാസം മഹേന്ദ്ര സിങ് ധോനിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഒരു സ്റ്റംപിങ്ങാണ് വാര്‍ത്തകളില്‍ നിറയുന്നത്.
ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ജെയ് ലെന്റണാണ് തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ വൈറലായിരിക്കുന്നത്. എന്‍.എസ്.ഡബ്ല്യു പ്രീമിയര്‍ ലീഗില്‍ മാന്‍ലി വാറിന്‍ഗയുടെ താരമായ ലെന്റണ്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ബാറ്റര്‍ ലാഷ്‌ലാന്‍ ഷോയെ പുറത്താക്കി.
വൈഡായി വന്ന പന്ത് കയറിയടിക്കാന്‍ ശ്രമിച്ച ഷോയുടെ ശ്രമം പാളി. പന്ത് പിടിച്ചെടുത്ത ലെന്റണ്‍ പന്ത് ലഭിച്ചയുടന്‍ തന്നെ ലക്ഷ്യം നോക്കാതെതന്നെ വിക്കറ്റിലേക്ക് എറിഞ്ഞു. പന്ത് വിക്കറ്റില്‍ കൊള്ളുകയും അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. വിക്കറ്റ് നോക്കാതെ പന്ത് വിക്കറ്റില്‍ കൊള്ളിക്കുന്ന ധോനിയെ അനുസ്മരിപ്പിക്കും വിധമാണ് ലെന്റണ്‍ സ്റ്റംപിങ് ചെയ്തത്.
വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് ആരാധകര്‍ ഏറ്റെടുത്തു. ധോനി ഈ വീഡിയോ കണ്ടാല്‍ അഭിമാനം കൊള്ളുമെന്നും ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്റ്റംപിങ്ങാണ് ഇതെന്നുമാണ് ആരാധകര്‍ പറയുന്നത്.
Content Highlights: MS Dhoni Would Be Proud! Video Of "Greatest Stumping Of All Time" Goes Viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..