Photo: twitter.com/Wimbledon
ലണ്ടന്‍: തന്റെ 41-ാം ജന്മദിനത്തിന്റെ തലേന്ന് സെന്റര്‍ കോര്‍ട്ടില്‍ സ്പെയിന്റെ റാഫേല്‍ നദാലിന്റെ മത്സരം കാണാനെത്തി എം.എസ് ധോനി.
അമേരിക്കന്‍ താരം ടെയ്ലര് ഫ്രിറ്റ്സും നദാലും തമ്മില്‍ നടന്ന വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലിനെത്തിയ ധോനിയുടെ ചിത്രം വിംബിള്‍ഡണ്‍ തന്നെ തങ്ങളുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആദ്യ മൂന്ന് സെറ്റുകളില്‍ രണ്ടും നഷ്ടപ്പെട്ട ശേഷം അദ്ഭുതകരമായ തിരിച്ചുവന്ന നദാലിന്റെ വിജയം കണ്ട ശേഷമാണ് ധോനി മടങ്ങിയത്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില് ഒരാളായ ധോനിയുടെ 41-ാം ജന്മദിനമാണ് വ്യാഴാഴ്ച. ഇത്തവണ കുടുംബത്തോടൊപ്പം ലണ്ടനിലാണ് ധോനിയുടെ ജന്മദിനാഘോഷങ്ങള്. 2007-ലെ ട്വന്റി 20 ലോകകപ്പ്, 2010 ഐസിസി ടെസ്റ്റ് മെയ്സ്, 2010 ഏഷ്യാ കപ്പ്, 2011 ഏകദിന ലോകകപ്പ്, 2011 ഐസിസി ടെസ്റ്റ് മെയ്സ്, 2013 ചാമ്പ്യന്‍സ് ട്രോഫി, 2016 ഏഷ്യാ കപ്പ് തുടങ്ങിയവയെല്ലാം ഇന്ത്യ സ്വന്തമാക്കിയത് ധോനിയുടെ നായകത്വത്തിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..