ഹൈദരാബാദ്: ഏകദിന ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ താരം എം.എസ് ധോനിയുടെ പേരില്‍ മറ്റൊരു റെക്കോഡ് കൂടി. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 59 റണ്‍സ് നേടിയ ധോനിയുടെ അക്കൗണ്ടില്‍ 13,000 റണ്‍സ് ആയി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ധോനി.
സച്ചിന് തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് മുന്‍പു നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. രാജ്യാന്തര ഏകദിനങ്ങള്‍ക്കു പുറമേ 40 മുതല്‍ 60 ഓവര്‍ വരെയുള്ള ആഭ്യന്തര മല്‍സരങ്ങളും ലിസ്റ്റ് എ പട്ടികയില്‍പെടും. 412 ലിസ്റ്റ് എ മല്‍സരങ്ങളില്‍ 13,054 റണ്‍സാണ് ഇതുവരെയുള്ള ധോനി നേടിയത്.
നേരത്തെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും ധോനി നേടിയിരുന്നു. രോഹിത് ശര്‍മ്മയെ പിന്നിലാക്കിയായിരുന്നു ധോനിയുടെ ഈ നേട്ടം.
Content Highlights: MS Dhoni Joins Elite List Of Indian Batsmen
Share this Article
Related Topics
RELATED STORIES
In-Depth
05:30
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..