കാല്‍മുട്ട് വേദനയ്ക്ക് ധോനി നാട്ടുവൈദ്യന്റെ ചികിത്സയില്‍; 40 രൂപയുടെ മരുന്നിനായി 70 കി.മീ യാത്ര


ഇരു കാല്‍മുട്ടുകള്‍ക്കും വേദന അനുഭവപ്പെട്ടതോടെയാണ് ധോനി ഇവിടെ ചികിത്സയ്‌ക്കെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

Photo: twitter.com/ms_dhoni_077

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി കാല്‍മുട്ട് വേദനയെ തുടര്‍ന്ന് റാഞ്ചിലെ ആയുര്‍വേദ വൈദ്യന്റെ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ധോനിയുടെ സ്വദേശമായ റാഞ്ചിയിലെ വന്ദന്‍ സിങ് എന്ന പ്രമുഖ വൈദ്യന്റെ പക്കലാണ് ധോനി ചികിത്സ തേടിയിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പച്ചമരുന്നുകള്‍ പാലില്‍ ചേര്‍ത്ത് നല്‍കുന്ന വന്ദന്‍ സിങ്ങിന്റെ ചികിത്സാ രീതി റാഞ്ചിയില്‍ പ്രസിദ്ധമാണ്. ധോനിയുടെ വീട്ടില്‍ നിന്ന് 70 കി.മീ അകലെ ലാപങ് പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ കാത്തിങ്കെല എന്ന സ്ഥലത്ത് ഒരു മരത്തിന് ചുവട്ടിലാണ് വന്ദന്‍ സിങ് രോഗികളെ ചികിത്സിക്കുന്നത്. ഇരു കാല്‍മുട്ടുകള്‍ക്കും വേദന അനുഭവപ്പെട്ടതോടെയാണ് ധോനി ഇവിടെ ചികിത്സയ്‌ക്കെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ധോനിയാണെന്ന് അറിയാതെ വൈദ്യര്‍

തന്റെ വീട്ടില്‍ നിന്നും 70 കി.മീ യാത്ര ചെയ്താണ് ധോനി, വൈദ്യന്റെ പക്കല്‍ ചികിത്സയ്ക്ക് എത്തുന്നത്. എന്നാല്‍ തന്റെ അടുത്ത് വരുന്നത് സാക്ഷാല്‍ എം.എസ് ധോനിയാണെന്ന് വന്ദന്‍ സിങ്ങിന് മനസിലായിരുന്നില്ല. ധോനിയെ കണ്ട് റോഡിലൂടെയും മറ്റും പോകുന്നയാളുകള്‍ വണ്ടിനിര്‍ത്തി വന്ന് ഫോട്ടോയെടുക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ ചികിത്സിക്കുന്നത് പ്രസിദ്ധനായ ക്രിക്കറ്റ് താരത്തെയാണെന്ന് അദ്ദേഹം അറിയുന്നത്. ഇദ്ദേഹം തയ്യാറാക്കുന്ന മരുന്ന് ഉടന്‍ തന്നെ കഴിക്കേണ്ടതിനാലാണ് ധോനി വീട്ടില്‍ നിന്നും ഇത്ര ദൂരം യാത്ര ചെയ്ത് വൈദ്യന്റെ അടുത്തെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാസത്തില്‍ ഒരു ഡോസ് മരുന്നാണ് ധോനിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. അതിനായാണ് ധോനി എത്തിയത്. അടുത്ത ഡോസ് സ്വീകരിക്കാന്‍ ധോനി എപ്പോള്‍ എത്തുമെന്ന് തനിക്ക് അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഒരു ഡോസിന് വെറും 40 രൂപ മാത്രമാണ് ഇദ്ദേഹം ഈടാക്കുന്നത്.

ധോനിയുടെ മാതാപിതാക്കള്‍ നേരത്തെ വന്ദന്‍ സിങ്ങിന്റെ പക്കല്‍ ചികിത്സയ്ക്കായി എത്തിയിരുന്നു.

Content Highlights: MS Dhoni getting treatment for knee pain from a local Ayurvedic practitioner

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented