തിരുവനന്തപുരം: എം.എസ്. ധോനി കാര്യവട്ടത്ത് വന്നില്ലെങ്കിലെന്താ, തലയുടെ സാന്നിധ്യം സ്റ്റേഡിയത്തില്‍ ഉറപ്പാക്കാന്‍ ധോനി ആര്‍മി ഇവിടെയുണ്ട്. ഓള്‍ കേരള ധോനി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് തലയുടെ ആരാധകക്കൂട്ടം എത്തിയത്. ധോനിയുടെ മുഖംമൂടിയും ജേഴ്സിയും അണിഞ്ഞ് അവര്‍ ആടിത്തിമിര്‍ത്തു.
ഓള്‍ കേരള ധോനി ഫാന്‍സ് അസോസിയേഷന്റെ പേരില്‍ കാര്യവട്ടം സ്റ്റേഡിയത്തിനു മുന്നിലെത്തിയ ഇരുനൂറോളം ധോനി ആരാധകര്‍ നൃത്തവും പാട്ടും ചെണ്ടമേളവുമായി രംഗം കൊഴുപ്പിച്ചു. പാട്ടും കൊട്ടും റോഡിലേക്കെത്തിയതോടെ പോലീസും കാര്യമായി ഇടപെട്ടു.
14 ജില്ലകളിലെയും ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെയും ഗേള്‍സ് യൂണിറ്റിലെയും അംഗങ്ങള്‍ ഇതിലുണ്ടായിരുന്നു. 200 പേരില്‍ 150 പേരും ടിക്കറ്റ് എടുത്തുവെന്ന് പ്രസിഡന്റ് ഇര്‍ഷാദും സെക്രട്ടറി ദേവാനന്ദും പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സംഘടന സജീവമാണ്.
ശനിയാഴ്ച തന്നെ കാര്യവട്ടത്തെത്തിയ ആരാധകക്കൂട്ടം സ്‌പോര്‍ട്സ് ഹബിന് മുന്നില്‍ 40 അടി ഉയരത്തിലുള്ള ധോനിയുടെ ഫ്‌ളക്സ് സ്ഥാപിച്ചു. ഇന്ത്യയുടെ മുന്‍ നായകന്റെ കളി കാണാന്‍ സംഘത്തിലുള്ളവര്‍ പോകാറുണ്ട്.
Content Highlights: MS Dhoni Fans India vs West Indies Second T-20 Cricket Trivandrum