പുണെയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ അത് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് ഒരിക്കലും തിരുത്തപ്പെടാത്ത ഒരു റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമായി മാറി. അതും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇനി ഒരിക്കലും എത്തിപ്പിടിക്കാനാകാത്ത റെക്കോഡ്.
ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ ധോനി ക്യാപ്റ്റനായിരിക്കെ ഓസീസിനോട് ഇന്ത്യ പരാജയപ്പെട്ടിട്ടില്ല എന്നതാണ് ആ റെക്കോഡ്. 2008/09-ല്‍ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ധോനി ഓസീസിനെ 2-0ത്തിന് പരാജയപ്പെടുത്തി. 2010/11 സീസണിലും ഇതേ ഫലം തന്നെയായിരുന്നു. 2012/13-ല്‍ ധോനിയുടെ ഇരട്ട സെഞ്ചുറി കണ്ട മത്സരത്തില്‍ 4-0ത്തിനായിരുന്നു ഇന്ത്യയുടെ പരമ്പര വിജയം.