Kohli And Dhoniചെന്നൈ:  വിരാട് കോലിയെ ഏകദിന, ട്വന്റി-ട്വന്റി ടീമിന്റെ കൂടി ക്യാപ്റ്റനാക്കണെമന്നും എം.എസ് ധോനി കോലിയുടെ കീഴില്‍ കളിക്കുന്നതില്‍ കുഴപ്പമില്ലെന്നും ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. 2019ല്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ എം.എസ് ധോനിയ്ക്ക് ക്യാപ്റ്റനായി തുടരാന്‍ പറ്റില്ലെന്ന് സെലക്‌റ്റർമാർക്ക് തോന്നുകയാണെങ്കില്‍ കോലിയെ ആ സ്ഥാനത്തേക്ക് കൊണ്ടു വരണമെന്നും ആകാശ് ചോപ്ര പറഞ്ഞു.

2017ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ തന്നെ ക്യാപ്റ്റനായി കോലിയെ പരീക്ഷിക്കണമെന്നും ലോകകപ്പിന് രണ്ട് വര്‍ഷം മുമ്പ് തന്നെ ഏകദിന ടീമിന്റെ ക്യാപ്റ്റനാകുന്നത് കോലിക്ക് പരിചയസമ്പത്ത് നല്‍കുമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ കമന്ററിക്കിടയിലായിരുന്നു ആകാശ് ചോപ്രയുടെ പരാമര്‍ശം.