ജൊഹനാസ്ബര്‍ഗ്: നിലവില്‍ ലോകത്തെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് എം.എസ് ധോനി. വിക്കറ്റിന് പിന്നില്‍ ധോനിയുടെ കണ്ണുകളെ എതിരാളികള്‍ക്കെല്ലാം ഭയമാണ്. ടെസ്റ്റ്, ഏകദിനം, ടിട്വന്റി ഫോര്‍മാറ്റുകളില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ നിരവധി റെക്കോഡുകളാണ് ധോനി സ്വന്തം പേരില്‍ കുറിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടിട്വന്റിയിലും ധോനി സ്വന്തം പേരില്‍ റെക്കോഡിട്ടു. 

ടിട്വന്റിയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന വിക്കറ്റ് കീപ്പറെന്ന ലോകറെക്കോഡാണ് ധോനി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. 133 ക്യാച്ചുകളുമായി മുന്നിലുണ്ടായിരുന്ന മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോഡ് ധോനിയുടെ മുന്നില്‍ വഴിമാറുകയായിരുന്നു. 275-ാം ടിട്വന്റിയില്‍ നിന്നാണ് ധോനി റെക്കോഡിട്ടതെങ്കില്‍ സംഗക്കാര 254 ടിട്വന്റിയില്‍ നിന്നാണ് 133 ക്യാച്ചെടുത്തത്. 

223 മത്സരങ്ങളില്‍ നിന്ന് 123 ക്യാച്ചുകളെടുത്ത ദിനേശ് കാര്‍ത്തികാണ് മൂന്നാം സ്ഥാനത്തുള്ളത്. അന്താരാഷ്ട്ര ടിട്വന്റിയില്‍ 87 മത്സരങ്ങള്‍ കളിച്ച ധോനി 48 ക്യാച്ചുകളും 29 സ്റ്റമ്പിങ്ങുമടക്കം 77 പേരെ പുറത്താക്കിയിട്ടുണ്ട്. 

MS Dhoni breaks Kumar Sangakkara record as India beat South Africa in 1st T20