Photo: www.twitter.com
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വിവിധ സീസണുകളിലായി 150 കോടി രൂപ പ്രതിഫലം നേടിയ ആദ്യ ക്രിക്കറ്റ് താരം എന്ന അപൂര്‍വമായ റെക്കോഡ് സ്വന്തമാക്കി എം.എസ്.ധോനി. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും റൈസിങ് പുണെ ജയന്റ്‌സില്‍ നിന്നും വിവിധ സീസണുകളിലായി താരം ഇതിനോടകം 152 കോടി രൂപ പ്രതിഫലമായി നേടി.
2021 സീസണില്‍ താരത്തിന് 15 കോടി രൂപയാണ് പ്രതിഫലം. 2018 മുതല്‍ 15 കോടി രൂപയാണ് താരത്തിനുവേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ് മുടക്കുന്നത്. 2008-ല്‍ ആറുകോടി രൂപയ്ക്കാണ് ധോനിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. പിന്നീടുള്ള മൂന്നുവര്‍ഷം താരത്തിന് അതേ തുകയാണ് ലഭിച്ചത്.
2011 മുതല്‍ 2013 വരെ താരത്തിന് 8.28 കോടി രൂപ പ്രതിഫലമായി ലഭിച്ചു. 2014 ലും 2015 ലും താരത്തിന് 12.5 കോടി രൂപയും റൈസിങ് പുണെ ജയന്റ്‌സ് രണ്ട് വര്‍ഷത്തേക്ക് 25 കോടി രൂപയും ധോനിയ്ക്ക് പ്രതിഫലമായി നല്‍കി.
നിലവില്‍ ഒരു സീസണില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന താരം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകനായ വിരാട് കോലിയാണ്. 17 കോടി രൂപയാണ് താരത്തിനായി ബാംഗ്ലൂര്‍ ചെലവിടുന്നത്. രോഹിത് ശര്‍മയ്ക്ക് 15 കോടി രൂപയാണ് ഒരു സീസണില്‍ നിന്നുള്ള വരുമാനം.
ധോനിയ്ക്ക് തൊട്ടുപിന്നാലെ രോഹിത് ശര്‍മയാണ് നില്‍ക്കുന്നത്. വിവിധ സീസണുകളില്‍ നിന്നായി താരം 146.6 കോടി രൂപ പ്രതിഫലമായി നേടി. മൂന്നാം സ്ഥാനത്ത് കോലിയാണുള്ളത്. 143.2 കോടി രൂപയാണ് കോലി ഇതുവരെ നേടിയിരിക്കുന്നത്.
Content Highlights: MS Dhoni becomes first cricketer to earn Rs 150 crore in IPL, Rohit ahead of Kohli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..