'പിന്നീടാണ് മനസ്സിലായത് മെസ്സേജ് അയച്ച ആ പെൺകുട്ടി എന്റെ പണത്തിന് പിറകെയായിരുന്നു'-ശ്രേയസ് അയ്യര്‍


പത്രം വായിക്കുന്നത് ഒഴിവാക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കണമെന്നും ധോനി ഉപദേശിച്ചു.

ന്യൂഡല്‍ഹി: എല്ലാ തരത്തിലുള്ള വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ധോനി ഉപദേശം നല്‍കിയിരുന്നതായി ഇന്ത്യയുടെ യുവ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ധോനി ഇങ്ങിനെയാരു നിര്‍ദേശം നല്‍കിയത്.

'പത്രം വായിക്കുന്നത് ഒഴിവാക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കണമെന്നും ധോനി ഉപദേശിച്ചു. ഇന്ത്യന്‍ ടീമില്‍ ഞാന്‍ എത്തിയ ഉടനെയായിരുന്നു ഇത്. എന്നാല്‍ മാത്രമേ കളിയില്‍ ശ്രദ്ധിക്കാന്‍ കഴിയൂ എന്നും ധോനി പറഞ്ഞു.' ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രേയസ്.

ഐ.പി.എല്ലില്‍ കളിക്കാന്‍ തുടങ്ങിയ ശേഷം ഒരു പെണ്‍കുട്ടിക്ക് തന്നോടുള്ള പെരുമാറ്റത്തില്‍ മാറ്റം വന്നെന്നും ശ്രേയസ് അഭിമുഖത്തില്‍ പറയുന്നു. 'ഐ.പി.എല്ലില്‍ ഞാന്‍ കളിക്കാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെ എനിക്ക് അറിയാവുന്ന ഒരു പെണ്‍കുട്ടി മെസ്സേജ് അയക്കാന്‍ തുടങ്ങി. എന്തിനാണ് ഇങ്ങനെ മെസ്സേജ് അയക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവളുടെ സന്തോഷം പങ്കുവെയ്ക്കുകയാണെന്നായിരുന്നു മറുപടി. എന്നാല്‍ അവള്‍ പണത്തിന് പിന്നാലെയാണെന്ന് പിന്നീട് എനിക്ക് മനസ്സിലായി' ശ്രേയസ് പറയുന്നു.

ഐ.പി.എല്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് ശ്രേയസ് പുറത്തെടുത്തത്. 132 സ്‌ട്രൈക്ക് റേറ്റില്‍ 14 ഇന്നിങ്‌സില്‍ നിന്ന് 411 റണ്‍സാണ് ശ്രേയസ് നേടിയത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നോക്കൗട്ടില്‍ എത്താതെ പുറത്തായെങ്കിലും ശ്രേയസിന്റെ പ്രകടനം ഏറെ അഭിനന്ദനം നേടി.

Content Highlights: MS Dhoni Advised Me To Avoid Reading Newspapers Reveals Shreyas Iyer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022

More from this section




Most Commented