'അന്ന് പുറത്തായതോര്‍ത്ത് ഇപ്പോഴും ഉറക്കം നഷ്ടപ്പെടാറുണ്ട്- കെ.എല്‍ രാഹുല്‍


ആ തോല്‍വി ഇന്ത്യന്‍ താരങ്ങളുടെ മനസില്‍ നിന്ന് ഇപ്പോഴും പോയിട്ടില്ലെന്നും അതിപ്പോഴും വേട്ടയാടുന്നുണ്ടെന്നും രാഹുല്‍ പറയുന്നു.

-

ബെംഗളൂരു: ക്രിക്കറ്റിൽ ഏതെങ്കിലും മത്സരഫലം മാറ്റാൻ അവസരം ലഭിക്കുകയാണെങ്കിൽ ഏതു മത്സരം തിരഞ്ഞെടുക്കും? ദി മൈൻഡ് ബിഹൈൻഡ് എന്ന ചാറ്റ് ഷോയിൽ സംസാരിക്കുന്നതിനിടയിൽ ഇന്ത്യൻ താരം കെ.എൽ രാഹുലിന് മുന്നിലെത്തിയ ഒരു ചോദ്യമാണിത്. ഉത്തരത്തിനായി രാഹുലിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ സെമിഫൈനൽ.

അന്ന് ന്യൂസീലൻഡിനോട് തോറ്റ് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്താകുകയായിരുന്നു. ആ തോൽവി ഇന്ത്യൻ താരങ്ങളുടെ മനസിൽ നിന്ന് ഇപ്പോഴും പോയിട്ടില്ലെന്നും അതിപ്പോഴും വേട്ടയാടുന്നുണ്ടെന്നും രാഹുൽ പറയുന്നു.

'ആ മത്സരത്തെ കുറിച്ച് സീനിയർ താരങ്ങൾ ചിന്തിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. പക്ഷേ ടൂർണമെന്റിൽ അതുവരെ മികച്ച പ്രകടനം പുറത്തെടുത്ത ശേഷം ഒറ്റ മത്സരത്തിലെ പിഴവിൽ പുറത്തുപോയത് ഓർത്ത് ഇപ്പോഴും ചില രാത്രികളിൽ ഉറക്കം നഷ്ടപ്പെടാറുണ്ട്.' രാഹുൽ കൂട്ടിച്ചേർത്തു.

content highlights: Most of us still not over World Cup semi final loss KL Rahul

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented