Photo: AFP
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി റെക്കോഡിട്ട് ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍.
ടെസ്റ്റ് കരിയറില്‍ താരത്തിന്റെ 32-ാം അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഇത്. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ 26-ാമത്തേതും. ഇതോടെ നാട്ടില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരമെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി.
25 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയുടെ റെക്കോഡാണ് ഇതുവഴി അശ്വിന്‍ മറികടന്നത്. ഒന്നാം ഇന്നിങ്‌സില്‍ 47.2 ഓവറുകള്‍ ബൗള്‍ ചെയ്ത അശ്വിന്‍ 91 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ഇതോടെ പരമ്പരയിലാകെ 24 വിക്കറ്റുകള്‍ നേടിയ താരം രവീന്ദ്ര ജഡേജയെ മറികടന്ന് വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി.
നാട്ടില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താനും അശ്വിനായി. 73 ടെസ്റ്റില്‍ നിന്ന് 45 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 49 ടെസ്റ്റില്‍ നിന്ന് 26 തവണ അഞ്ച് വിക്കറ്റ് നേടിയ ലങ്കയുടെ തന്നെ രംഗണ ഹെറാത്താണ് രണ്ടാം സ്ഥാനത്ത്.
Content Highlights: most 5-wicket hauls at home in Tests R Ashwin sets new record
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..