
-
ലാഹോർ: ടെസ്റ്റിലെ അരങ്ങേറ്റത്തിൽ തന്നെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ വിക്കറ്റ് ലഭിച്ച നിമിഷത്തെ കുറിച്ച് ഇംഗ്ലണ്ടിന്റെ മുൻ ബൗളർ മോണ്ടി പനേസർ. സച്ചിൻ തെണ്ടുൽക്കറാണ് സ്ട്രൈക്ക് ചെയ്യുന്നത് എന്ന് ഓർത്തിരുന്നെങ്കിൽ അപ്പീൽ പോലും ചെയ്യില്ലായിരുന്നെന്ന് പനേസർ വ്യക്തമാക്കി.
2006-ൽ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിലെ മൂന്നാം ദിനമായിരുന്നു പനേസർക്ക് സച്ചിന്റെ വിക്കറ്റ് ലഭിച്ചത്. ഇന്ത്യയുടെ രണ്ടാമിന്നിങ്സിൽ രാഹുൽ ദ്രാവിഡിനേയും ഈ ഇടങ്കയ്യൻ സ്പിന്നർ പുറത്താക്കി.
'മത്സരത്തിന്റെ ആവേശത്തിൽ സച്ചിനെതിരെയാണ് ബൗൾ ചെയ്യുന്നത് എന്ന് ഞാൻ മറന്നുപോയി. സ്റ്റമ്പ് ഞാൻ കണ്ടില്ല. പാഡ് മാത്രമാണ് കണ്ടത്. അപ്പീൽ ചെയ്തു. ആ നിമിഷം അത് സച്ചിനാണ് എന്ന് ഓർത്തിരുന്നെങ്കിൽ ഞാൻ അപ്പീൽ ചെയ്യില്ലായിരുന്നു. മത്സരശേഷം എനിക്ക് സച്ചിൻ പന്തിൽ ഓട്ടോഗ്രാഫ് തന്നു. ആ സമയത്ത് സച്ചിൻ പറഞ്ഞു...'ഈ വിക്കറ്റ് ഒരിക്കൽ മാത്രം, ഇനി ആവർത്തിക്കില്ല...'.പനേസർ വ്യക്തമാക്കുന്നു.
അന്ന് സച്ചിന്റെ വിക്കറ്റെടുത്തപ്പോൾ ലോകത്തിന്റെ നെറുകയിലാണെന്ന് തോന്നിപ്പോയെന്നും അമ്പയർ അലീം ദാർ ഔട്ട് വിധിക്കാൻ വിരലുയർത്തിയപ്പോൾ അതു വിശ്വസിക്കാനായില്ലെന്നും പനേസർ പറയുന്നു. ഇംഗ്ലണ്ടിനായി 50 ടെസ്റ്റ് കളിച്ച പനേസർ 167 വിക്കറ്റ് വീഴ്ത്തി. 12 തവണ അഞ്ചു വിക്കറ്റ്നേട്ടം സ്വന്തമാക്കി.
content highlights: Monty Panesar on his first Test wicket Sachin Tendulkar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..