ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് പണമുണ്ടാക്കാനുള്ള ഉപാധി മാത്രമാണെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബി.സി.സി.ഐ ട്രഷറർ അരുൺ ധുമാൽ. ഐ.പി.എല്ലിൽ നിന്ന് ലഭിക്കുന്ന വരുമാനം ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഉൾപ്പെടെയുള്ള ഭാരവാഹികൾ ആരും വീട്ടിലേക്ക് കൊണ്ടുപോകുന്നില്ലെന്ന് അരുൺ ധുമാൽ തുറന്നടിച്ചു. ബി.സി.സി.ഐയുടെ സാമ്പത്തിക ഭദ്രതയ്ക്ക് കാരണം ഐ.പി.എല്ലാണെന്നും ക്രിക്കറ്റ് താരങ്ങളടക്കം ആയിരക്കണക്കിന് ആളുകൾക്കാണ് ഐ.പി.എൽ വരുമാനം കൊണ്ട് പ്രയോജനമുണ്ടാകുന്നതെന്നും അരുൺ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവെച്ച ഐ.പി.എൽ ഈ വർഷം തന്നെ നടത്താനുള്ള പരിശ്രമത്തിലാണ് ബി.സി.സി.ഐ. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി നടത്താമെന്നാണ് കണക്കുകൂട്ടലുകൾ. ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ വിദേശത്തെ വേദികളും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്.

Content Highlights: Money goes to players not to Sourav Ganguly or Jay Shah says BCCI treasurer

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഐ.പി.എൽ വരുമാനം നൽകുന്ന കരുത്ത് ചെറുതല്ല. നികുതി വരുമാനമായും ടൂറിസം മേഖലയുടെ വികസനമായും പുതിയ കമ്പനികളുടെ വളർച്ചയിലൂടെയും ആ പണം നമ്മുടെ രാജ്യത്തെയാണ് ശക്തിപ്പെടുത്തുന്നത്. പിന്നെ എന്തിനാണ് ഐ.പി.എല്ലിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ എല്ലാവരും പരിഹാസത്തോടെ കാണുന്നത്?.അരുൺ ധുമാൽ കൂട്ടിച്ചേർത്തു.