സ്മിത്ത് തടഞ്ഞത് ഇഷ്ടപ്പെട്ടില്ല, ദേഷ്യം പൂണ്ട് പന്ത് വലിച്ചെറിഞ്ഞ് സിറാജ് | വീഡിയോ


1 min read
Read later
Print
Share

Photo: AFP

ഓവല്‍: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസീസ് മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. എന്നാല്‍, രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ താരങ്ങള്‍ തമ്മിലും ഏറ്റുമുട്ടി.

രണ്ടാം ദിനം ഇന്ത്യയുടെ പേസ് ബൗളര്‍ മുഹമ്മദ് സിറാജും ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്തുമാണ് പരസ്പരം കൊമ്പുകോര്‍ത്തത്. മത്സരത്തിന്റെ 86-ാം ഓവറിലാണ് സംഭവം. സ്മിത്ത് ക്രീസില്‍ നില്‍ക്കെ സിറാജ് പന്തെറിയാനായി എത്തി. എന്നാല്‍ സ്മിത്ത് ഇത് തടഞ്ഞു. സ്മിത്തിന്റെ പ്രവൃത്തിയില്‍ ദേഷ്യംപൂണ്ട സിറാജ് പന്ത് വലിച്ചെറിഞ്ഞു. അമ്പയര്‍ ഇത് ഡെഡ് ബോളായി വിധിച്ചു.

പിന്നാലെ സിറാജും സ്മിത്തും തമ്മില്‍ വാക്കേറ്റമുണ്ടായി. സ്‌പൈഡര്‍ ക്യാമുമായി ബന്ധപ്പെട്ടാണ് സ്മിത്ത് സിറാജിനോട് പന്തെറിയുന്നത് നിര്‍ത്താനായി ആവശ്യപ്പെട്ടത്. അപ്പോഴേക്കും സിറാജ് നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ എത്തിയിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. ഇരുവരും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിന്റെ വീഡിയോ ഐ.സി.സി തന്നെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. മത്സരത്തില്‍ സ്മിത്ത് സെഞ്ചുറി നേടി. 268 പന്തുകളില്‍ നിന്ന് 121 റണ്‍സാണ് താരം നേടിയത്. എന്നാല്‍ സ്മിത്തിനെ ബൗള്‍ഡാക്കി ശാര്‍ദൂല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്ക് ആശ്വാസം സമ്മാനിച്ചു.

Content Highlights: Mohammed Siraj's Throw At Steve Smith's Direction Spices Up WTC Final

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
indian cricket team

1 min

കാലാവസ്ഥ തുണയ്ക്കുമെന്നു പ്രതീക്ഷ; ഇന്ത്യ-നെതർലാൻഡ്‌സ് സന്നാഹ മത്സരം ചൊവ്വാഴ്ച

Oct 2, 2023


photo:AFP

2 min

തകര്‍പ്പന്‍ ജയവുമായി ഇന്ത്യ; ഓസ്‌ട്രേലിയയ്‌ക്കെതിരേ പരമ്പര സ്വന്തമാക്കി

Sep 24, 2023


sanju samson

1 min

രോഹിത്തും കോലിയുമില്ല,സഞ്ജു ടീമില്‍;വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

Jul 5, 2023

Most Commented