ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് ബുംറ പുറത്ത്; സിറാജ് പകരക്കാരന്‍


Photo: AP

ന്യൂഡല്‍ഹി: പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. വെള്ളിയാഴ്ച ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. നടുവേദനയാണ് ബുംറയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. നടുവേദന കാരണം തിരുവനന്തപുരത്തു നടന്ന ട്വന്റി20 മത്സരത്തില്‍ താരം കളിച്ചിരുന്നില്ല.

അതേസമയം ബുംറയുടെ പരിക്ക് ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണ്. പരിക്ക് ഗുരുതരമാണെന്നും ബുംറ ലോകകപ്പില്‍ കളിച്ചേക്കില്ലെന്നും ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറു മാസത്തോളം ബുംറയ്ക്ക് വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെയും പരിക്ക് ബുംറയെ അലട്ടിയിരുന്നു. ഇക്കാരണത്താല്‍ ഏഷ്യാ കപ്പിലും താരം കളിച്ചിരുന്നില്ല. പകരം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റീഹാബിലിറ്റേഷനിലായിരുന്നു.കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിനു മുമ്പായാണ് ബുംറ പുറംവേദനയെ കുറിച്ച് പരാതിപ്പെട്ടത്. പിന്നാലെ നടത്തിയ വിശദ പരിശോധനയ്ക്ക് ശേഷമാണ് വിശ്രമം നിര്‍ദേശിച്ചത്. അതേസമയം ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

Content Highlights: Mohammed Siraj replaces injured Jasprit Bumrah in South Africa t20


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ഡോ. ജോസ് സെബാസ്റ്റിയന്‍

8 min

സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം

Dec 5, 2022

Most Commented