സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനെതിരെയും ജസ്പ്രീത് ബുറയ്‌ക്കെതിരെയും വംശീയാധിക്ഷേപം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് ചില ഓസ്‌ട്രേലിയന്‍ ആരാധകരാണ് താരങ്ങളെ അധിക്ഷേപിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അമ്പയര്‍മാര്‍ക്ക് പരാതി സമര്‍പ്പിച്ചു.
മദ്യപിച്ച് ഗ്രൗണ്ടിലെത്തിയ ചില ഓസ്‌ട്രേലിയന്‍ ആരാധകരാണ് സിറാജിനോട് മോശമായി സംസാരിച്ചത്. ഇക്കാര്യം ഉടന്‍തന്നെ സിറാജ് നായകനായ അജിങ്ക്യ രഹാനെയെ അറിയിച്ചു. രഹാനെ പെട്ടന്നുതന്നെ അമ്പയര്‍മാര്‍ക്ക് പരാതി സമര്‍പ്പിച്ചു.
Mohammed Siraj racially abused in Sydney: Indian team lodges official complaint. Drunk supporters passed a series of racially abusive comments and the match referee has been informed. More on 5@5 @SportsTodayofc @IndiaToday
— Boria Majumdar (@BoriaMajumdar) January 9, 2021
മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഫൈന്‍ ലെഗ് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് താരത്തിനെതിരേ അധിക്ഷേപമുണ്ടായത്. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മറ്റൊരു ഇന്ത്യന്‍ താരമായ ജസ്പ്രീത് ബുംറയ്‌ക്കെതിരേയും വംശീയാധിക്ഷേപം നടന്നെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
#BREAKING India lodge complaint after Jasprit Bumrah, Mohammed Siraj face racial abuse at SCG: Report#cricketfans #TestCricket pic.twitter.com/lHHk8l2763
— sportshour.in (@SportshourI) January 9, 2021
Content Highlights: Mohammed Siraj racially abused at SCG, Team India lodges formal complaint