തിരുവനന്തപുരം: അരങ്ങേറ്റ മത്സരത്തില്‍ തന്നെ ട്രോഫി പിടിക്കാനുള്ള ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്. ന്യൂസീലന്‍ഡിനെതിരായ ടിട്വന്റി പരമ്പരയുടെ ട്രോഫിയാണ് ക്യാപ്റ്റന്‍ കോലിയില്‍ നിന്ന് സിറാജിന്റെ കൈയിലെത്തിയത്. സമ്മാനദാനച്ചടങ്ങില്‍ ട്രോഫി ഏറ്റുവാങ്ങിയ കോലി അത് ടീമിലെ ഏറ്റവും ജൂനിയറായ സിറാജിന്റെ കൈയിലേല്‍പ്പിക്കുകയായിരുന്നു.

ട്രോഫിയുമായി ഫോട്ടോക്ക് പോസ് ചെയ്യാന്‍ നിന്ന് ടീമിന്റെ മധ്യത്തിലുണ്ടായിരുന്നത് സിറാജായിരുന്നു. ട്രോഫി കിട്ടിയയുടനെ സിറാജ് അത് നിലത്ത് വെച്ചു. എന്നാല്‍ സഹതാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കിരീടം ഉയര്‍ത്തിയ ശേഷം സിറാജ് അത് നിലത്ത് വെച്ചു. 

ഇതിന്റെ സന്തോഷം പങ്കുവെച്ച് സിറാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിലെ അഭിമാന നിമിഷം എന്നാണ് ഇതിനെ ഇന്ത്യന്‍ ടീമിലെ പുതുമുഖ താരം വിശേഷിപ്പിച്ചത്. 

Content Highlights: Mohammed Siraj India vs New Zealand Cicket T20 Virat Kohli