നാട്ടിലെത്തിയ ഉടന്‍ പിതാവിന്റെ കബറിടത്തില്‍ ചെന്ന് ഉള്ളുരുകി പ്രാര്‍ഥിച്ച് സിറാജ്


2020 നവംബര്‍ മാസത്തിലാണ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് അന്തരിച്ചത്. എന്നാല്‍ ആ സമയത്ത് ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലായിരുന്നു താരം.

Photo: www.twitter.com

ഹൈദരാബാദ്: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ച പേസ് ബൗളര്‍ മുഹമ്മദ് സിറാജ് നാട്ടിലെത്തിയ ഉടന്‍ പിതാവിന്റെ കബറിടം സന്ദര്‍ശിച്ച് ഉള്ളുരുകി പ്രാര്‍ഥിച്ചു. പിതാവിന്റെ ആഗ്രഹം സാധിച്ച ശേഷമാണ് താരം ഹൈദരാബാദിലെത്തിയത്.

2020 നവംബര്‍ മാസത്തിലാണ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് അന്തരിച്ചത്. എന്നാല്‍ ആ സമയത്ത് ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലായിരുന്നു താരം. അച്ഛന്‍ മരിച്ചതിന്റെ വേദന നെഞ്ചിലൊതുക്കി നാട്ടിലേക്ക് മടങ്ങാതെ ടീമിനുവേണ്ടി താരം ഓസ്‌ട്രേലിയയില്‍ തന്നെ കഴിഞ്ഞു.

സിറാജിന്റെ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുക എന്നത്. ആ ആഗ്രഹം നിറവേറ്റിയ താരം തകര്‍പ്പന്‍ പ്രകടനമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരേ കാഴ്ചവെച്ചത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നാല് ടെസ്റ്റുകളില്‍ നിന്നും 13 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അവസാന ടെസ്റ്റില്‍ അഞ്ചുവിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി.

പര്യടനത്തിനുശേഷം നാട്ടിലെത്തിയ താരം എയര്‍പോര്‍ട്ടില്‍ നിന്നും നേരിട്ട് പിതാവിന്റെ കബറിടത്തിലെത്തി വിങ്ങിപ്പൊട്ടി. ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയാണ്.

Content Highlights: Mohammed Siraj Goes To Father's Grave Immediately After Landing In Hyderabad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented