Photo: AP
ദുബായ്: ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ മുഹമ്മദ് സിറാജ്. സമീപകാലത്തെ മിന്നുന്ന ഫോമാണ് താരത്തെ ഒന്നാം നമ്പര്‍ ബൗളറാക്കിയത്. 729 റേറ്റിങ് പോയന്റാണ് താരത്തിനുള്ളത്. പോയവര്‍ഷത്തെ ഐസിസിയുടെ ഏകദിന ടീമില്‍ ഇടംപിടിച്ചതിനു പിന്നാലെയാണ് സിറാജിനെ തേടി ഒന്നാം റാങ്കും എത്തിയിരിക്കുന്നത്.
ശ്രീലങ്കയ്ക്കെതിരേയും ന്യൂസീലന്‍ഡിനെതിരേയും നടന്ന പരമ്പരകളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സിറാജ് അര്‍ഹിച്ച അംഗീകാരം. പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ ചുക്കാന്‍ പിടിച്ചത് സിറാജായിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഒമ്പത് വിക്കറ്റുകളും കിവീസിനെതിരായ പരമ്പരയില്‍ അഞ്ച് വിക്കറ്റുകളുമാണ് സിറാജ് വീഴ്ത്തിയത്.

രണ്ട് പരമ്പരകളും തൂത്തുവാരാന്‍ ടീം ഇന്ത്യയെ സഹായിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചതും സിറാജ് തന്നെ. നേരത്തെ 2022 ജനുവരിയില്‍ ബൗളിങ് റാങ്കിങ്ങില്‍ 279-ാം സ്ഥാനത്തായിരുന്നു സിറാജ്. 2022 ഡിസംബറായപ്പോഴേക്കും അത് 18 ആയി. 2022-ല്‍ 15 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. 4.62 എന്ന മികച്ച എക്കോണമി റേറ്റും താരത്തിനുണ്ടായിരുന്നു.
Content Highlights: Mohammed Siraj became the new No.1 odi bowler in icc ranking
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..